ചെലവ് ചുരുക്കലിനിടയില് സെക്രട്ടറിമാരുടെ ഇന്റര്‍നെറ്റ് അലവന്‍സ് കുത്തനെ കൂട്ടി
തിരുവനന്തപുരം: പ്രളയ ദുരന്തം നേരിടാന്‍ കഴിയുന്നത്ര സാലറി ചലഞ്ചും ചെലവ് ചുരുക്കല്‍ നയങ്ങളും സ്വീകരിച്ചു വരുമ്പോഴും സെക്രട്ടറിമാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് അലവന്‍സുകള്‍ കുത്തനെ വര്‍ധിപ്പിച്ച് സ്വയം പരിഹാസ്യമായി സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പകുതിയാക്കി കുറച്ച അലവന്‍സുകളാണ് കഴിഞ്ഞ ദിവസം ധന വകുപ്പ് ഉത്തരവിലൂടെ പുനഃസ്ഥാപിച്ചത്. 36,000 രൂപയായിരുന്ന സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് 90,000 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
പ്രതിമാസം 3,000 രൂപയായിരുന്ന ലാന്‍ഡ് ഫോണ്‍, മൊബൈല്‍ അലവന്‍സുകള്‍ 7,500 രൂപയാക്കി. വര്‍ഷം ഇന്റര്‍നെറ്റ് ഡാറ്റക്കായി 36,000 ചെലവാക്കാമായിരുന്നത് 90,000 ആയി ഉയര്‍ത്തി. ഇതുകൂടാതെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ 30,000 രൂപ മൊബൈല്‍ ഫോണ്‍വാങ്ങാനായി സെക്രട്ടറിമാര്‍ക്ക് ലഭിക്കും.
നിലവില്‍ സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും സെക്രട്ടറിമാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാണ്.
ലാന്‍ഡ് ഫോണും ലഭിക്കും. ഇതിന് പുറമെയാണ് വന്‍തുക നല്കാന് ഉത്തരവിറക്കിയിരിക്കുന്നത്.
മൊബൈല്‍ സേവനവും ഇന്റര്‍നെറ്റ് ഡാറ്റയും വിവിധ കമ്പനികള്‍ മത്സരിച്ച് നല്കുന്ന ഇക്കാലത്ത,് ഇത്രയും ഉയര്‍ന്ന തുക അലവന്‍സായി അനുവദിക്കുന്നത് എന്ത് ചെലവ് ചുരുക്കലാണെന്ന ചോദ്യമാണ് ബാക്കിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."