ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധം: റവന്യു മന്ത്രി
കട്ടപ്പന: ജില്ലയിലെ സങ്കീര്‍ണ്ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കട്ടപ്പനയില്‍ നടന്ന മെഗാ പട്ടയമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം, റവന്യു ഭൂമികളും പദ്ധതി പ്രദേശങ്ങളും ഇടകലര്‍ന്ന് കിടക്കുന്നതാണ് മലയോര ജില്ലയിലെ ഭൂ പ്രദേശം. അതു കൊണ്ടു തന്നെ വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടായാലെ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കു. കോടതിയില്‍ തര്‍ക്കത്തിലുള്ള പ്രശ്നങ്ങള്‍ക്കും തീര്‍പ്പ് കല്പ്പിക്കണം. ഇതിനെല്ലാം ഉള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പട്ടയമേളകള്‍ നടത്തി അര്‍ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്‍കും.
കുറ്റിയാര്‍ വാലിയിലെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പെരിഞ്ചാംകുട്ടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."