ആര്‍ദ്രം പദ്ധതിയില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ 1000 പുതിയ തസ്തികകള്‍
തിരുവനന്തപുരം:ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് 400 അസിസ്റ്റന്റ് സര്ജന്, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 200 ലാബ് ടെക്നീഷ്യന് ഗ്രേഡ് രണ്ട് എന്നീ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
2007 ലെ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന് നിയമത്തിലെ 5ാം വകുപ്പിലെ 3ാം ഉപവകുപ്പില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നിര്‍ദിഷ്ട കരട് ഭേദഗതി ബില്ലും മന്ത്രിസഭ അംഗീകരിച്ചു. കര്‍ഷക കടാശ്വാസ കമ്മിഷന് മുഖാന്തിരം അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നല്കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കുന്നതിനാണ് ഭേദഗതി ബില്‍.
ടൂറിസ്റ്റ് വിസയില്‍ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജില്‍ മിര്‍സ അഷ്റഫിന്റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ചൈനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ചെലവായ 8,28,285 രൂപ അനുവദിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."