കെ.എസ്.ആര്.ടി.സിയിലും തെരഞ്ഞെടുപ്പ് പോര്
കണ്ണൂര്‍: തദ്ദേശ അങ്കം പൊടിപാറുമ്പോള്‍ കെ.എസ്.ആര്.ടി.സിയിലും തെരഞ്ഞെടുപ്പ് പോരാട്ടവും വോട്ടുറപ്പിക്കലും. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് അങ്കത്തെ വെല്ലുന്നതാണ് കെ.എസ്.ആര്.ടി.സിയിലെ പോസ്റ്റര്‍ ഒട്ടിക്കലും ചുമരെഴുത്തും കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതും. സംസ്ഥാനത്തെ ഡിപ്പോകളെല്ലാം കൊടിതോരണങ്ങള്‍ നിറഞ്ഞ് പാര്‍ട്ടി ഓഫിസുകള്‍ പോലും തോറ്റുപോകുന്ന അവസ്ഥയിലാണ്.
കെ.എസ്.ആര്.ടി.സിയില്‍ തൊഴിലാളി യൂനിയനുകളെ അംഗീകരിക്കുന്നതിനു വേണ്ടി നടക്കുന്ന ഹിതപരിശോധനയാണ് വരുന്ന ഡിസംബര്‍ 30നു നടക്കുക. 30നു ഹിതപരിശോധന വോട്ടെടുപ്പ് കഴിഞ്ഞ് 2021 ജനുവരി ഒന്നിനു വോട്ടെണ്ണല്‍. കെ.എസ്.ആര്.ടി.സിയില്‍ ആധിപത്യമുറപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്താണ് വിവിധ യൂനിയന്‍ നേതാക്കള്‍.
കെ.എസ്.ആര്.ടി.എ (സി.ഐ.ടി.യു), ടി.ഡി.എഫ് (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ആര്.ടി.സി.എം.എസ് (ബി.എം.എസ്) എന്നിവയാണ് ആധിപത്യം തെളിയിക്കാന്‍ മത്സര രംഗത്തുളളത്.
ഈ യൂനിയനുകള്‍ കൂടാതെ കെ.എസ്.ആര്.ടി.സിയിലെ മെക്കാനിക്കല്‍ വിഭാഗത്തിലുള്ളവരും കണ്ടക്ടര്‍മാരും പ്രത്യേകം മത്സരിക്കാറുണ്ട്. ഡിസംബര്‍ രണ്ടിനു നോമിനേഷന് കൊടുക്കാനുള്ള അവസാന ദിവസം കഴിഞ്ഞാല്‍ മാത്രമേ മത്സരചിത്രം തെളിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."