സഊദിയില്‍ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയില്‍
രിയാദ്: രണ്ട് ദിവസം മുമ്പ് റിയാദില്‍ നിന്ന് കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. റിയാദില്‍ ടാക്സി ഡ്രൈവറായ മലപ്പുറം ഉമ്മത്തൂര്‍ സ്കൂള്‍പറമ്പ് സ്വദേശി കിളിയമണ്ണില്‍ മുസ്തഫയെ(55) ഞായറാഴ്ച മുതലാണ് കാണാതായത്. പുലര്‍ച്ചെ കിങ് അബ്ദുല്ല പാര്‍ക്കില്‍ നടക്കാന്‍ പോയതാണ്.
ടാക്സി ഡ്രൈവറായതിനാല്‍ ട്രാഫിക് പൊലിസ് സ്റ്റേഷനിലായിരിക്കും എന്നാണ് ഇവിടെ തന്നെയുള്ള സഹോദരങ്ങളും ബന്ധുക്കളും കരുതിയത്. മുമ്പ് ഗതാഗത നിയമലംഘനത്തിന് പൊലിസ് പിടിച്ച് 48 മണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയിട്ടുള്ളത്. 48 മണിക്കൂര്‍ വരെ ബന്ധുക്കള്‍ കാത്തിരുന്നു. എന്നിട്ടും വിവരമില്ലാതായപ്പോ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ പാര്‍ക്കില്‍ വ്യായാമത്തിന് പോയ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നത്രെ. അവിടെ വെച്ച് തന്നെ മരണവും സംഭവിച്ചു. പൊലിസാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.
33 വര്‍ഷമായി റിയാദിലുള്ള മുസ്തഫ ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയിവന്നത്. പരേതനായ ഇസ്മാഈലാണ് പിതാവ്. മതാവ്: നബീസ. ഭാര്യ: മുംതാസ്, മക്കള്‍: അര്‍ഷാദ്, അര്‍ഷിദ,നിദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."