മൂന്നാര്‍ സ്വര്‍ണഖനിയും ദേശീയ സമ്പത്തും; അതേ രീതിയില്‍ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി
തൊടുപുഴ: മൂന്നാര്‍ നമ്മുടെ സ്വര്‍ണഖനിയും ദേശീയസമ്പത്തുമാണെന്നും അതിനെ അതേ രീതിയില്‍ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയേറ്റക്കാരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കും. കുടിയേറ്റക്കാരെ മറയാക്കി കൈയേറ്റം നടക്കുന്നുണ്ട്. കള്ളവിദ്യകളിലൂടെ കൈയേറ്റം നടത്തുന്ന വന്‍കിടക്കാരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കൈയേറ്റങ്ങളെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
മൂന്നാറിന്റെ സവിശേഷത നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കും. മൂന്നാറില്‍ കൈയേറ്റവും കുടിയേറ്റവും കൂടിക്കലര്‍ന്നു കിടക്കുന്നതുകൊണ്ട് ഇവിടത്തെ ഭൂപ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും. അതേസമയം വ്യക്തമായ ഭൂരേഖയുടെ പിന്‍ബലമുള്ള കര്‍ഷകര്‍ക്ക് പട്ടയം നല്‍കും. പ്രത്യക്ഷ കൈയേറ്റങ്ങളോട് ഒരുവിട്ടുവീഴ്ചയും ചെയ്യില്ല. കയറിക്കിടക്കാന്‍ കൂരയില്ലാത്തവര്‍ എവിടെയെങ്കിലും കൂരകെട്ടി താമസിച്ചാല്‍ അവരെ വന്‍കിട കൈയേറ്റക്കാരുടെ പട്ടികയിലല്ല കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."