ഭീകരരുടെ ഭീഷണി: കശ്മിരില്‍ പൊലിസുകാര്‍ രാജിവയ്ക്കുന്നു
ശ്രീനഗര്‍: ഭീകരരുടെ ഭീഷണിയെതുടര്‍ന്ന് പൊലിസുകാര്‍ രാജിവയ്ക്കുന്നുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളി ജമ്മു കശ്മിര് സര്‍ക്കാര്‍.
ഹിസ്ബുല്‍ മുജാഹിദീന്റെ ഭീഷണിയെ തുടര്‍ന്ന് പൊലിസുകാര്‍ രാജിവയ്ക്കുന്നത് തെറ്റായ പ്രചാരണമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം തെറ്റാണ്. പൊലിസുകാര്‍ രാജിവയ്ക്കുന്നത് യാഥാര്‍ഥ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ എത്ര പൊലിസുകാര്‍ രാജിവച്ചു എന്നുപറയാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാനത്ത് 30,000 സ്പെഷ്യല്‍ പൊലിസ് ഓഫിസര്‍മാരുണ്ട്. എന്നാല്‍ ഇതില്‍ എത്രപേര്‍ രാജിവച്ചു എന്ന കാര്യത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറി ബി.വി.ആര് സുബ്രഹ്മണ്യം പറഞ്ഞത്. രാജിവയ്ക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്ന ഭീകരരുടെ ഭീഷണിക്കു പിന്നാലെയാണ് മൂന്നുപേരെ തട്ടിക്കൊണ്ടുപോയി വധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഏതാണ്ട് 40 പൊലിസ് ഉദ്യോഗസ്ഥര്‍ രാജിവച്ചിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."