HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ശുദ്ധീകരണവാദം തെറ്റ്: മജീദ്
backup
May 22 2017 | 01:05 AM
കോഴിക്കോട്: സര്‍ക്കാരിന്റെ പ്രധാനനേട്ടം രാഷ്ട്രീയ ശുദ്ധീകരണമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എം.എം മണിയെ പോലുള്ളവര്‍ സംസ്കാരത്തിനു ചേരാത്തതാണ് വിളിച്ചുപറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍പോലും സര്‍ക്കാരിനാവുന്നില്ല. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂര്‍ അക്രമങ്ങളുടെ പറുദീസയായി മാറി. പരാതി പറയാന്‍ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനാവാത്ത സ്ഥിതിയാണുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഏതു കുഞ്ഞിനും എപ്പോള്‍ വേണമെങ്കിലും കാണാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."