HOME
DETAILS
MAL
ജനനേന്ദ്രിയം മുറിച്ച സംഭവം പെണ്‍കുട്ടിയെ തള്ളിപ്പറഞ്ഞ് ശശി തരൂര്‍
backup
May 22 2017 | 01:05 AM
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിനെ തള്ളിപ്പറഞ്ഞ് ശശി തരൂര്‍ എം.പി. പെണ്‍കുട്ടി നിയമം കൈയിലെടുക്കുന്നതിനു പകരം പൊലിസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ഒരു ഇംഗ്ലീഷ് ചാനലിനു നല്കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കുമെന്നപോലെ തനിക്കും പെണ്‍കുട്ടിയോട് സഹതാപമുണ്ട്.
എന്നാല്‍, നിയമം കൃത്യമായി പാലിക്കുന്ന സമൂഹമാണ് നമുക്കുവേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് നല്ല പ്രവണതയല്ലെന്നും തരൂര്‍ പറഞ്ഞു. പെണ്‍കുട്ടിയുടേത് ധീരമായ പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടതിനു പിറകെയാണ് തരൂരിന്റെ വ്യത്യസ്ത പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."