മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെ; വിശദീകരണവുമായി കേരള വി.സി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗവേഷണ പ്രബന്ധത്തില്‍ വ്യാകരണ പിശകുകളും പിഴവുകളുമുണ്ടെന്ന പരാതിയില്‍ ഗവേഷണ ബിരുദം ചട്ടപ്രകാരം നല്‍കിയതാണെന്ന വിശദീകരണവുമായി കേരള സര്‍വകലാശാല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിളളയാണ് ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. മന്ത്രിയുടെ പ്രബന്ധം സംബന്ധിച്ച് ലഭിച്ച പരാതി ഗവര്‍ണര്‍, കേരളാ വി.സിയുടെ പരിശോധനക്ക് കൈമാറിയിരുന്നു. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച പിഴവുകള്‍ സംബന്ധിച്ച വിശദീകരണമല്ല വി.സി നല്‍കിയതെന്ന് പരാതി നല്‍കിയ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. ബിരുദം ചട്ടപ്രകാരമല്ല നല്‍കിയത് എന്ന ആക്ഷേപം പരാതിയില്‍ ഉന്നയിച്ചിരുന്നില്ല. പ്രബന്ധത്തില്‍ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധ വിഷയത്തില്‍ ഗവേഷകന്റെ മൗലിക സംഭാവനകള്‍ ഒന്നുമില്ലെന്നുമായിരുന്നു പരാതി.
ചട്ടപ്രകാരമെന്ന വി.സിയുടെ വിശദീകരണം യുക്തിസഹമല്ലെന്നും പ്രബന്ധം പരിശോധിക്കാന്‍ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."