അപകടം കാത്ത് ഒരു ബസ് സ്റ്റോപ്പ്; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
പേരാമ്പ്ര: കാലപ്പഴക്കത്തില്‍ മേല്‍ക്കൂര ദ്രവിച്ച് ഏതു നിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം.
പേരാമ്പ്ര കല്ലോടാണ് അധികൃതര്‍ അപകടാവസ്ഥ കണ്ടിട്ടും മാറ്റമുണ്ടാവാത്ത ബസ് സ്റ്റോപ്പുള്ളത്. ഇതിനടിയിലാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ വാഹനം കാത്തുനില്‍ക്കുന്നത്. പേരാമ്പ്ര സി.കെ.ജി ഗവ. കോളജ്, സമാന്തര കോളജ്, താലൂക്കാശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, സാമൂഹ്യക്ഷേമ വകുപ്പ് ഓഫിസ്, മൃഗാശുപത്രി, എല്‍.ഐ.സി ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് പോകാനും വരാനുമുള്ളവര് വാഹനം കാത്തിരിക്കുന്നത് ഈ വെയിറ്റിങ് ഷെഡിലാണ്.
നിരവധി വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. പൊളിഞ്ഞു വീഴാറായ ഇതിനുള്ളില്‍ കുട്ടികള്‍ ഇരിക്കുന്നതു കാണുമ്പോള്‍ കാഴ്ചക്കാര്‍ക്കു ഭയമാണു തോന്നുന്നത്. അപകടമുണ്ടായാലെ ഈ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുഃസ്ഥിതി കാണേണ്ടവര്‍ കാണുകയുള്ളൂയെന്ന മനോഭാവത്തില്‍ നാട്ടുകാര്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."