'കൂടുതല്‍ നന്മകള് കൊണ്ട് റമദാന് ധന്യമാക്കുക'
ജിദ്ദ: റംസാന് ആത്മ സംസ്കരണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് ഓര്‍മ്മപ്പെടുത്തി ജിദ്ദ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച അഹ്ലന് യാ ശഹ്റ റംസാന് ക്യാംപിന് സമാപനം.
ഖുര്‍ആന്‍ അവതരിച്ച മാസമെന്ന നിലയില്‍ അത് പാരായണം ചെയ്യുന്നതോടൊപ്പം അര്‍ഥം മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ തയ്യാറാവണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഖാസിം ദാരിമി വയനാട് ആവശ്യപ്പെട്ടു.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശുദ്ധ റമദാന്, ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കേണ്ട മാസമാണ്. നമുക്ക് മുന്‍കഴിഞ്ഞ മഹത്തുക്കളൊക്കെയും വിശുദ്ധ റമദാനിന്റെ രാപകലുകളെ ഖുര്‍ആന്‍ പാരായണം കൊണ്ട് ധന്യമാക്കിയവരായിരുന്നു.
വിശ്വാസികള്‍ക്ക് ആത്മ സംസ്കരണത്തിന്റെയും ആരാധനാ ധന്യതയുടെയും പുത്തനുണര്‍വുകള്‍ സമ്മാനിക്കുന്ന വിശുദ്ധ റമദാനില്‍ നാം കൂടുതല്‍ നന്മകളെക്കൊണ്ട് ധന്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സയ്യിദ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാംപ് സയ്യിദ് സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി ഊരകം, മുജീബ് റഹ്മാനി മൊറയൂര്‍, അബ്ദുല്‍ ഹക്കീം വാഫി, നജ്മുദ്ധീന്‍ ഹുദവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
അബ്ദുല്ല ഫൈസി കുളപ്പറമ്പ്, അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, അബ്ദുല്ല കുപ്പം, അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ ബാരി ഹുദവി, ഹാഫിസ് ജാഫര്‍ വാഫി, സുബൈര്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. അലി മൗലവി നാട്ടുകല്‍ സ്വാഗതവും സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."