ഒടുവില്‍ 'പിടികിട്ടാപ്പുള്ളി ' പറന്നിറങ്ങി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇതുവരേ കാണാനില്ലായിരുന്നു. കേരള പൊലിസ് മാത്രമല്ല, മുംബൈ പൊലിസും അരിച്ചുപൊറുക്കിയതാണ്. ഒന്നു കണ്ടുകിട്ടാന്‍. കിട്ടിയാല്‍ അറസ്റ്റ് ചെയ്യാന്‍. പക്ഷേ, പൊടിപോലും കണ്ടുകിട്ടിയില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയെ കണ്ടെത്തിയ കാര്യമാണ് പറയുന്നത്. ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് ദിവസങ്ങളായി അന്വേഷിച്ചിട്ടും ലുക്ക് ഔട്ട് നോട്ടിസ് പോലും പുറത്തിറക്കിയിട്ടും കാര്യവുമുണ്ടായില്ല.
അവസാനം മുംബൈ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ്
ബുധനാഴ്ച രാത്രിയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബിനോയ് പറന്നിറങ്ങിയത്.
പിന്നീട് എയര്‍ ഇന്ത്യാ വിമാനത്തില്‍ അഭിഭാഷകനോടൊപ്പം മുംബൈയിലേക്കുതന്നെ തിരിച്ചുപറക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മുംബൈ ദിന്‍ഡോഷി കോടതിയാണ് ബിനോയ്ക്ക് ജാമ്യം അനുവദിച്ചത്. ഒരുമാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്‍പില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."