ആശുപത്രി കേന്ദ്രീകരിച്ച് മോഷണം; തമിഴ്നാട് സ്വദേശിനി പിടിയില്‍
തിരൂരങ്ങാടി: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സ്ത്രീകളില്‍ ഒരാള്‍ മോഷണ ശ്രമത്തിനിടെ പിടിയിലായി. തമിഴ്നാട് മധുര സ്വദേശി മഹേശ്വരിയെ(30)യാണ് തിരൂരങ്ങാടി പൊലിസ് പിടികൂടിയത്. മോഷണം നടത്തിയ സംഘത്തിലെ മറ്റൊരാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു. ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ കുട്ടിയുടെ കാലിലെ പാദസരം മോഷ്ടിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലാകുന്നത്. മോഷ്ടിച്ച പാദസരം പൊലിസ് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ താലൂക്ക് ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഇടവേളകളിലായി നടത്തിയ മോഷണത്തില്‍ പങ്കുള്ളതായി പ്രതി പൊലിസിനോട് സമ്മതിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെക്കുറിച്ച് പ്രതി പൊലിസിന് വിവരം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി.
പിടിയിലായ മഹേശ്വരിയുടെ പേരില്‍ നിരവധി സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലനില്‍ക്കുന്നതായി പൊലിസ് പറഞ്ഞു. അന്തര്‍സംസ്ഥാന മോഷണ സംഘവുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."