രാജ്കുമാര്‍ പണക്കാരനായത് ഇരുട്ടി വെളുത്തപ്പോള്‍, വിശ്വസിക്കാനാകാത്ത കുടുംബം ഇപ്പോഴും താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന ലയത്തില്‍: ഭര്‍ത്താവിനു പിന്നില്‍ കളിച്ചത് വന്‍ മാഫിയയെന്ന് ഭാര്യ
തൊടുപുഴ: പൊലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ പണക്കാരനായി മാറിയത് ഇരുട്ടിവെളുത്തപ്പോഴെന്ന് കുടുംബം. അദ്ദേഹം പണക്കാരനായിമാറിയ കഥ പൊലിസ് പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും എന്നാല്‍ തങ്ങളിപ്പോഴും ചോര്‍ന്നൊലിക്കുന്ന ലയത്തിലാണ് താമസിക്കുന്നതെന്നും രാജ് കുമാറിന്റെ ഭാര്യ വിജയ.
അദ്ദേഹത്തിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടെന്നും അദ്ദേഹത്തിന് ഒറ്റയ്ക്ക് ചിട്ടികമ്പനി തുടങ്ങാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കാണാതായ ഭര്‍ത്താവിനെ മെയ് മാസത്തില്‍ ചിട്ടി കമ്പനി ഉടമയായാണ് കണ്ടത്.
ഇതില്‍ ദുരൂഹത ഉണ്ടെന്നും വിജയ സ്വകാര്യ ചാനലിനോട് പറഞ്ഞു.
രാജ്കുമാറിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് അമ്മ കസ്തൂരിയും ആവശ്യപ്പെട്ടു.
മലയാളം എഴുതാനും വായിക്കാനുമറിയാത്തയാളാണ് തന്റെ ഭര്‍ത്താവ്. തേയില തോട്ടത്തിലെ തൊഴിലാളി ചിട്ടിക്കമ്പനി മുതലാളിയായത് മൂന്നുമാസം കൊണ്ടാണെന്നും ഇവര്‍ പറയുന്നു.
മൂന്നു മക്കളടങ്ങുന്ന കുടുംബം ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന ലയത്തിലാണ് താമസിക്കുന്നത്. ചിട്ടിക്കമ്പനിയും കാറുമുള്ള കാര്യം വിശ്വസിക്കാനായില്ലെന്ന് വിജയ പറയുന്നു. രാജ്കുമാര്‍ നടത്തിയത് കോടികളുടെ ചിട്ടി ഇടപാടാണെന്നതും വിശ്വസിക്കാന്‍ പ്രയാസം.
സാമ്പത്തിക വിവരം അറിയുന്നത് പൊലിസ് പറഞ്ഞ ശേഷമാണ്. ഇത്രയും വലിയ പണക്കാരനായിരുന്നുവെങ്കില്‍ അതിന്റെ എന്തെങ്കിലും വിഹിതം തങ്ങള്‍ക്കും തരേണ്ടതല്ലേ എന്നും അവര്‍ ചോദിക്കുന്നു.
ഉന്നതന്‍മാരെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തുമെന്നും വിജയ പറഞ്ഞു.
എന്നാല്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് രാജ്കുമാറിന്റെ അമ്മ കസ്തൂരി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണം. മകനെ ഉരുട്ടിക്കൊന്നവരെ മാത്രമല്ല അതിന് കൂട്ടുനിന്ന എസ്.പി യെയും ഡി.വൈഎസ്.പിയെയും അറസ്റ്റ് ചെയ്യണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."