HOME
DETAILS
MAL
സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം
backup
May 22 2017 | 18:05 PM
സ്‌കൂള്‍ സമയമാറ്റനീക്കം ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടി ശ്ലാഘനീയമാണ്. ജനവികാരമുള്‍ക്കൊള്ളാന്‍ കാണിച്ച ഈ നല്ല മനസ് തുടരണം. ഇടതുസര്‍ക്കാര്‍ ഒന്നാംവാര്‍ഷികമാഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ നല്ല പ്രഖ്യാപനം നിയമസഭ കേട്ടത്. ലക്ഷക്കണക്കിന് കുട്ടികളുടെ മദ്‌റസാപഠനത്തെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണു സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്.
സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ പ്രതിഷേധമാണു ഡോ. മുനീറിന്റെ സബ്മിഷനിലൂടെ സര്‍ക്കാറിന്റെ കണ്ണു തുറപ്പിച്ചത്.
സുപ്രഭാതം ഈ വിഷയത്തില്‍ ശക്തമായ ഇടപെടലാണു നടത്തിയത്. സമൂഹത്തെ പൊതുവിലും സമുദായത്തെ പ്രത്യേകിച്ചും ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുപ്രഭാതത്തിന്റെ നിലപാടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പത്രത്തിനു വലിയ വിജയം നേടിത്തന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."