പ്ലാച്ചിമടയിലെ സമരം ഒരുമാസം പിന്നിട്ടു
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറേറ്റിനു മുന്നില്‍ കോളവിരുദ്ധ സമരസമിതിയും, സംസ്ഥാന ഐക്യദാര്‍ഢ്യ സമിതിയും നടത്തിവരുന്ന സത്യാഗ്രഹ സമരം ഒരുമാസം പിന്നിട്ടു.
തിങ്കളാഴ്ച്ച ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറത്തിന്റെ ആഭിമിഖ്യത്തിലാണ് സമരം അനുഷ്ടിച്ചത്.
ഗ്യാസ് പൈപ്പ് ലൈന്‍ വിക്ടിംസ് ഫോറത്തിന്റെ രക്ഷാധികാരി പുതുശ്ശേരി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. സി.സി. ഷൈലേഷ് അധ്യക്ഷനായി.
ഗോപി കോങ്ങാട്ടുപാടം, സ്വാമിനാഥന് കഞ്ചിക്കോട്, ചന്ദ്രന് മായപ്പള്ളം, മലമ്പുഴ ഗോപാലന്, ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന കണ്‍വീനര്‍ എം. സുലൈമാന്‍, ഐക്യദാര്‍ഢ്യ സമിതി ജില്ലാ കണ്‍വീനര്‍ സനോജ് കൊടുവായൂര്‍ പ്രസംഗിച്ചു. സമരസമിതി കണ്‍വീനര്‍ കെ.വി. ബിജു സ്വാഗതം പറഞ്ഞു. ഐക്യദാര്‍ഢ്യ സമിതിചെയര്‍മാന്‍ വിജയന് അമ്പലക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."