യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതിയെന്ന് കരുതുന്ന യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയില്‍
കൊട്ടാരക്കര(കൊല്ലം): യുവതിയായ വീട്ടമ്മയെ വാടക വീട്ടില്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് ഏറത്തുമുക്കില്‍ പ്ലാക്കുഴി വീട്ടില്‍ രാജന്റെയും ശാന്തിയുടെയും മകള്‍ സ്മിത (33) ആണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും കണ്ടെത്തി. കൊല്ലം മങ്ങാട് പുലരിയില്‍ (കാഞ്ഞിരക്കാട്ടു വീട്ടില്‍) സനീഷി (32) ന്റെ മൃതദേഹമാണ് കൊല്ലത്ത് ഫാത്തിമാ മാതാ കോളേജിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ ആറിനാണ് സ്മിതയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്മിത രണ്ടു വര്‍ഷമായി വെണ്ടാറില്‍ മക്കളായ നിരഞ്ജന്‍, നീരജ് എന്നിവരോടൊപ്പം വാടകയ്ക്കു താമസിച്ചു വരികയാണ്. ഭര്‍ത്താവ് ദീപേഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭര്‍ത്താവിന്റെ ബന്ധു എന്നു പരിചയപ്പെടുത്തിയ സനീഷ് ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാറിലെത്തി യുവതിയെ കൂട്ടിക്കൊണ്ടു പോകുന്നതും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇയാള്‍ ഇവിടെ എത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ 5.30ന് സ്മിതയുടെ കൂട്ടുകാരി കോട്ടാത്തല സ്വദേശിനി ബീനയെ വിളിച്ച് സ്മിതക്ക് സുഖമില്ല എന്ന് സനീഷ് അറിയിച്ചു. ബീനയും ഭര്‍ത്താവും ആറു മണിയോടെ ഈ വീട്ടിലെത്തിയെങ്കിലും സ്മിതയെ മരിച്ച നിലയിലാണ് കണ്ടത്. ആ സമയത്ത് സനീഷ് അവിടെയില്ലായിരുന്നു. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കഴുത്തില്‍ മുറിപ്പാടുകളും കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
മൂന്നു മണിക്കൂറിനു ശേഷമാണ് പ്രതിയെന്നു സംശയിക്കുന്ന സനീഷിനെ കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇയാളുടേതു തന്നെയെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അവിഹിത ബന്ധത്തോടൊപ്പം സാമ്പത്തിക ഇടപാടുകളും സംഭവങ്ങള്‍ക്കു പിന്നിലുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. സ്മിതയുടെ മക്കളില്‍നിന്നും ഇത്തരം ചില സൂചനകള്‍ പൊലിസിന് ലഭിച്ചിട്ടുള്ളതായി സൂചന ഉണ്ട്. എ.സി മെക്കാനിക്കായിരുന്നു മരിച്ച സനീഷ്. സനീഷിന്റെ വിവാഹനിശ്ചയം അടുത്ത ഞായറായാഴ്ച നടക്കാനിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ബുധനാഴ്ച സ്മിതയും സനീഷും തമ്മില്‍ തര്‍ക്കം നടന്നതിരുന്നതായി കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."