HOME
DETAILS

കിഫ്ബിയുടെ ഓഡിറ്റ് നിയമസഭാ സമിതി പരിശോധിക്കുന്നത് അഭികാമ്യം: സ്പീക്കര്‍

  
backup
July 04, 2019 | 9:53 PM

%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%93%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8

 

തിരുവനന്തപുരം: കിഫ്ബി പോലെ സുപ്രധാനമായ സ്ഥാപനങ്ങളുടെ സാമ്പത്തിക നിര്‍ദേശങ്ങള്‍ അടങ്ങുന്ന ധനാഭ്യര്‍ഥനകള്‍ വേണ്ടത്ര ചര്‍ച്ച കൂടാതെ നിയമസഭ പാസാക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കിഫ്ബി പ്രവര്‍ത്തനം സംബന്ധിച്ച ചില ആശങ്കകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിനായി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നിയമസഭാ സമിതിക്ക് പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്.


അതിനാവശ്യമായ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. നിയമസഭയില്‍ എം. ഉമ്മര്‍ അവതരിപ്പിച്ച ക്രമപ്രശ്‌നത്തില്‍ റൂളിഡ് നല്‍കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടേത് അടക്കം പലവക സര്‍വിസുകള്‍ എന്ന 28ാം നമ്പര്‍ ധനാഭ്യര്‍ഥന സംബന്ധിച്ച് സഭയില്‍ ചര്‍ച്ചയോ വോട്ടെടുപ്പോ നടക്കുന്നില്ലെന്ന ആക്ഷേപം വസ്തുതാപരമാണ്. ഒരു കീഴ്‌വഴക്കമെന്ന നിലയില്‍ സഭയില്‍ അനുവര്‍ത്തിച്ചുവരുന്ന നടപടിക്രമപ്രകാരം ഈ ധനാഭ്യര്‍ഥന ഉള്‍പ്പെടെ എട്ടോളം ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചയോട വോട്ടെടുപ്പോ കൂടാതെയാണ് സഭ പാസാക്കുന്നത്. കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നുണ്ടെങ്കിലും അത് സഭയുടേയോ സഭാസമിതികളുടെയോ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കാത്തത് പോരായ്മയാണ്. റിപ്പോര്‍ട്ട് സമിതികള്‍ക്ക് പരിശോധനക്ക് ലഭിക്കുന്നതോടെ സ്ഥാപനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.
കിഫ്ബിക്ക് നിയമസഭ അനുവദിച്ച് നല്‍കുന്ന തുകകളുടെ സൂക്ഷ്മപരിശോധനക്ക് സബ്ജക്ട് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതിനും ഫണ്ട് വിനിയോഗം സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് യുക്തമായ നിയമസഭാ ധനകാര്യ കമ്മിറ്റികളുടെ പരിശോധനകള്‍ക്കും വിധേയമാക്കുന്ന തരത്തില്‍ കിഫ്ബിക്ക് സഭയോട് ഉത്തരവാദിത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉമ്മറിന്റെ ക്രമപ്രശ്‌നം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago