HOME
DETAILS
MAL
വൈദ്യുതി മുടക്കം പതിവാകുന്നു; ഇരുട്ടില്‍തപ്പി പ്രദേശവാസികള്‍
backup
July 28 2016 | 23:07 PM
കളമശ്ശേരി: പതിവായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. കൊച്ചിന് യൂണിവേഴ്സിറ്റിയിലും സമീപ പ്രദേങ്ങളിലുമാണ് വൈദ്യുതി പതിവായി മുടങ്ങുന്നത്. ദിവസവും കുറഞ്ഞത് പത്തു തവണയെങ്കലും കരണ്ട് കട്ട് അനുഭവപ്പെടുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വികരിച്ചിട്ടില്ല. ഇടവിട്ടുള്ള വൈദ്യുതി നിലയ്ക്കല്‍ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വ്യാപകമായി തകരാറിലാകുന്നത് പതിവാകുകയാണ്. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."