ദുരിതാശ്വാസം: ആശ പോളിന് പുരസ്‌കാരം
കല്‍പ്പറ്റ: കേരളത്തില്‍ പ്രളയകാലത്തും തുടര്‍ന്നും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സാമൂഹികപ്രവര്‍ത്തകയും സുല്‍ത്താന്‍ ബത്തേരി പൂമല സ്വദേശിനിയുമായ ആശ പോളിന് പുരസ്‌കാരം.
മഹാരാഷ്ട്ര ശ്രീക്ഷേത്രയിലെ സിദ്ധഗിരി മഠമാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വേറെ അഞ്ചു പേരെയും പുരസ്‌കാരത്തിനു തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ശ്രീക്ഷേത്രയിലാണ് പുരസ്‌കാരദാനം.
വര്‍ഷങ്ങളായി വയനാട്ടില്‍ സാമൂഹികസേവനത്തില്‍ സജീവമാണ്. കില ഫാക്കല്‍റ്റി അംഗം, എസ്.ബി.ടി തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബിസിനസ് കൗണ്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജരും വൈ.എം.സി.എ ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 2003ല്‍ കൊറിയയില്‍ നടന്ന യുവജന സമ്മേളനത്തിലും 2015ല്‍ ഈജിപ്റ്റില്‍ നടന്ന ലോക എക്യുമെനിക്കല്‍ കോണ്‍ഫറന്‍സിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന കേരളോത്സവത്തില്‍ കലാതിലകമായിരുന്ന ആശ മികച്ച ഡബിങ് ആര്‍ട്ടിസ്റ്റുമാണ്. സുല്‍ത്താന്‍ ബത്തേരി പൂമല മൂശാപ്പള്ളില്‍ പരേതനായ പൗലോസിന്റെയും മേരിയുടെയും ഏക മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."