എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വടകര: സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കേപ്പിന്റെ വടകര എന്‍ജിനീയറിങ് കോളജില്‍ 2017-18 വര്‍ഷത്തിലെ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ആറു ബ്രാഞ്ചുകളിലാണ് നിലവില്‍ ഒഴിവുകളുള്ളത്.
നിര്‍ദിഷ്ട യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, കോളജ് ഓഫ് എന്‍ജിനീയറിങ് വടകര, പി.ഒ കുറുന്തോടി, മന്തരത്തൂര്‍, വടകര 673105 എന്ന വിലാസത്തില്‍ 30ന് മുന്‍പ് അപേക്ഷിക്കണം. അപേക്ഷാ ഫോറവും മറ്റു വിശദവിവരങ്ങളും ംംം.രമുലസലൃമഹമ.ീൃഴ, ംംം.രല്.മര.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0496 2536125, 9495728106, 9388408385.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."