HOME
DETAILS

'വികസന വിളംബരവുമായി' ഇടതുമുന്നണി

  
backup
November 28 2020 | 05:11 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി അടുത്ത മാസം മൂന്നിന് പഞ്ചായത്തിലെ പ്രധാന കേന്ദ്രത്തില്‍ 'വികസന വിളംബരം' എന്ന പേരില്‍ ഇടതുമുന്നണി പ്രചാരണം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന വിളംബരത്തെ അഭിസംബോധന ചെയ്യും. അഞ്ചിനു വാര്‍ഡ് അടിസ്ഥാനത്തില്‍ വെബ് റാലി സംഘടിപ്പിക്കും. ഇതില്‍ 50 ലക്ഷം പേര്‍ അണിനിരക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
മുന്നണി എന്ന നിലയില്‍ ഐക്യത്തോടെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. പ്രകടന പത്രിക അലങ്കാരത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്തി അറുന്നൂറില്‍ അഞ്ഞൂറ്റി എഴുപതു കാര്യവും പൂര്‍ത്തീകരിച്ചു.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ദുര്‍ബലപ്പെട്ട യു.ഡി.എഫിന് അവരുടെ കൈവശമുള്ള പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തുകളും നഷ്ടപ്പെടാന്‍ പോവുകയാണ്. ഇടതുപക്ഷത്തിന്റെ വിജയസാധ്യത വര്‍ധിപ്പിച്ച ഒരു ഘടകമാണ് യു.ഡി.എഫിന്റെ ശിഥിലീകരണമെന്നും വിജയരാഘവന്‍ പറഞ്ഞു.
യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ബി.ജെ.പി എന്ന വാക്കു തന്നെയില്ല.
എല്‍.ഡി.എഫ് സര്‍ക്കാരിനെ ആക്ഷേപിക്കുകയും അര്‍ഥരഹിതമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന നിലയിലാണ് അതു തയാറാക്കിയത്. എന്തുകൊണ്ട് ഇന്നത്തെ ഇന്ത്യയില്‍ ബി.ജെ.പി നിലപാടുകള്‍ക്കെതിരായി വലിയ ബഹുജന മുന്നേറ്റം നടക്കുമ്പോള്‍ സംഘപരിവാറിനെതിരേ ഒരു വാക്കുച്ചരിക്കാന്‍ യു.ഡി.എഫ് ഭയപ്പെടുന്നു എന്ന് വിശദീകരിക്കണം. ബി.ജെ.പിയോട് മൃദുസമീപനമുള്ള യു.ഡി.എഫ് മറുഭാഗത്ത് വെല്‍ഫെയര്‍ പാര്‍ട്ടി , ജമാ അത്തെ ഇസ്‌ലാമി എന്നിവരുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago