HOME
DETAILS

മിഠായിത്തെരുവിലെ കടകളടപ്പിക്കാന്‍ അനുവദിക്കില്ല: ടി. നസ്‌റുദ്ദീന്‍

  
backup
May 22 2017 | 22:05 PM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%9f%e0%b4%aa


കോഴിക്കോട്: മിഠായിത്തെരുവില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 192 കടകള്‍ അടച്ചുപൂട്ടണമെന്ന നോട്ടിസിന്റെ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെ കടയടപ്പിക്കലിനെതിരേ വ്യാപാരികള്‍ രംഗത്ത്. മിഠായിത്തെരുവിലെ കടകളുടെ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയില്‍ സുരക്ഷയില്ലെന്ന കാരണത്തില്‍ കടകളടപ്പിക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. കടയടക്കാന്‍ നോട്ടിസ് ലഭിച്ച വ്യാപാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.ആന്‍ഡ് ഒ സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്തില്‍ ചില ഉദ്യോഗസ്ഥരുടെ ഗൂഢശ്രമമാണ് കടകളടപ്പിക്കുന്നതിന്റെ പിന്നില്‍. മിഠായിത്തെരുവിന്റെ പ്രധാന്യം നഷ്ടപ്പെടുത്താനാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി വന്ന കലക്ടറുടെ ഉത്തരവിനെ മറികടക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പിഴ ചുമത്താനെ അധികാരമുള്ളൂ. അല്ലാതെ കടയടപ്പിക്കാന്‍ അവകാശമില്ല. എന്തു വില കൊടുത്തും മിഠായിത്തെരുവിലെ കടകളെ സംരക്ഷിക്കും. ഒരു കടയടപ്പിച്ചാല്‍ മിഠായിത്തെരുവിലെ മുഴുവന്‍ കടകളും അടച്ചുപൂട്ടും.
മിഠായിത്തെരുവ് നവീകരിക്കുന്നതില്‍ അസൂയ പൂണ്ടവരാണ് കടയടപ്പിക്കല്‍ ഉത്തരവിന് പിന്നില്‍. ഡി.ആന്‍ഡ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒരുപാട് സമയമെടുക്കും. മിഠായിത്തെരുവിലെ കടകള്‍ നില്‍ക്കുന്നിടത്തുള്ള ജന്മി പ്രശ്‌നമാണ് ഡി.ആന്‍ഡ് ഒ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വൈകാന്‍ കാരണം. അഗ്നിശമന പ്രധിരോധത്തിനായുള്ള സര്‍വ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടും ഒരു കടലാസിന്റെ പേരു പറഞ്ഞാണ് കടകളടപ്പിക്കാന്‍ ശ്രമിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് എളുപ്പമാക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രിയെയും കലക്ടറെയും കണ്ട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്ത വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ വരും ദിവസങ്ങളിലെ ജില്ലാ ഭരണകൂടത്തിന്റെ നീക്കം നിര്‍ണായകമാകും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago