HOME
DETAILS

ഹൈഡ്രജനും നൈട്രജനും പിന്നെ അമോണിയയും

  
backup
July 04 2019 | 22:07 PM

%e0%b4%b9%e0%b5%88%e0%b4%a1%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8%e0%b5%88%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%9c%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8

 

ഹൈഡ്രജന്‍

 

പതിനാറാം നൂറ്റാണ്ടിലാണ് ആദ്യത്തെ കൃത്രിമ ഹൈഡ്രജന്‍ വാതകം വികസിപ്പിച്ചെടുത്തത്. തീവ്രസ്വഭാവമുള്ള ആസിഡുകളുമായി പല തരത്തിലുള്ള ലോഹങ്ങളും പ്രതിപ്രവര്‍ത്തിപ്പിച്ചാണ് ഒടുവില്‍ ഹൈഡ്രജന്‍ ശാസ്ത്രലോകത്തിന് ലഭിക്കുന്നത്. പിന്നീട് ഹെന്റി കാവന്‍ഡിഷ് എന്ന ശാസ്ത്രജ്ഞന്‍ ഹൈഡ്രജന്‍ വാതകം കത്തിച്ചാല്‍ ജലം ഉണ്ടാക്കാമെന്ന് കണ്ടെത്തി. ഹൈഡ്രജനെന്ന പേരു തന്നെ ജലം സൃഷ്ടിക്കപ്പെടുന്നത് എന്ന അര്‍ഥത്തിലാണ് കടന്നുവന്നത്.


എണ്ണത്തില്‍ കേമന്‍

അണുസംഖ്യ ഒന്നായി രേഖപ്പെടുത്തിയ ഹൈഡ്രജനാണ് പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം. അതായത് പ്രപഞ്ചത്തിന്റെ മൂലക പിണ്ഡത്തിന്റെ ഏതാണ്ട് എഴുപത്തഞ്ച് ഭാഗവും ഹൈഡ്രജനാണ്. നക്ഷത്രങ്ങളുടെ ഘടകഭാഗത്തില്‍ പ്ലാസ്മാവസ്ഥയിലുള്ള ഹൈഡ്രജനാണ് കൂടുതല്‍.

കാവന്‍ഡിഷിന്റെ
സ്വന്തം ഹൈഡ്രജന്‍

ഹെന്റി കാവന്‍ഡിഷ് എന്ന ശാസ്ത്രജ്ഞനാണ് ഹൈഡ്രജനെ ആദ്യമായി തിരിച്ചറിഞ്ഞത്. ശാസ്ത്രജ്ഞന്മാരിലെ ധനികനായിരുന്ന അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും പരീക്ഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. പരീക്ഷണങ്ങള്‍ക്കിടയില്‍ വൈവാഹികജീവിതം പോലും മറന്നു. സദാസമയവും പരീക്ഷണങ്ങളില്‍ മുഴുകിയ അദ്ദേഹത്തെ അരക്കിറുക്കനായാണ് സമൂഹം കണ്ടിരുന്നത്. എന്നാല്‍ വാന്‍ ഹെല്‍മോണ്ട്, റോബര്‍ട്ട് ബോയില്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ ഇതിനു വളരെ മുന്‍പു തന്നെ ഹൈഡ്രജനെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഡൈല്യൂട്ട്ഡ് സള്‍ഫ്യൂരിക് ആസിഡില്‍ ഇരുമ്പാണികളും സ്റ്റീല്‍ത്തരികളില്‍ ഹൈഡ്രോക്ലോറിക് ആസിഡും പ്രവര്‍ത്തിപ്പിച്ചാണ് ബോയില്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ ഹൈഡ്രജനെ തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. കാവന്‍ഡിഷിന്റെ പരീക്ഷണം ബോയിലിനേക്കാള്‍ തീവ്രമായിരുന്നു. ഹൈഡ്രജന്‍ സാന്ദ്രത കുറഞ്ഞവാതകമാണെന്ന് തിരിച്ചറിഞ്ഞ കാവന്‍ഡിഷ് ഹൈഡ്രജന്‍ ഓക്‌സിജനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ജലമുണ്ടാകുമെന്ന നിരീക്ഷണത്തിലെത്തി. ഇന്‍ഫ്‌ളേമബിള്‍ എയര്‍ എന്നാണ് കാവന്‍ഡിഷ് പുതിയതായി കണ്ടെത്തിയ വാതകത്തിനു പേരിട്ടത്. പിന്നീട് അന്റോണിയോ ലാവോസിയയാണ് ഹൈഡ്രജന്‍ എന്നു പുനര്‍ നാമകരണം ചെയ്തത്.

ഓക്‌സിജനെന്ന ഭീകരന്‍

ഓക്‌സിജന്‍ ശ്വസനാവശ്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. എന്നാല്‍ ഓക്‌സിജന്‍ ഹൈഡ്രജനുമായി കൂടിച്ചേര്‍ന്നാല്‍ ഉഗ്രസ്‌ഫോടനത്തിനു കാരണമാകും. ഈ ജ്വാല നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദൃശ്യമാകാത്ത അള്‍ട്രാവയലറ്റ് കിരണങ്ങളാണുണ്ടാക്കുക. ഇവ അതിവേഗത്തില്‍ ഉയര്‍ന്ന് പൊങ്ങുന്നതിനാല്‍ ഹൈഡ്രോകാര്‍ബണുകളെപ്പോലെ നാശന സ്വഭാവമുണ്ടാക്കുന്നില്ലെന്ന് പറയാം.

ഹൈഡ്രജന്‍
ഇന്ധനമാക്കാം

ഫോസിലിന്ധനങ്ങളുടെ മലിനീകരണ സാധ്യതയും ക്ഷാമവും ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ചാവിഷയമാണല്ലോ. ആഗോള താപത്തിന് കാരണമാകുന്ന ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഉച്ചകോടികള്‍ പോലും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭാവിയിലെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഹൈഡ്രജന്‍ ഇന്ധനത്തെ ശാസ്ത്രലോകം കണക്കാക്കുന്നത്. ഇനി വരാന്‍ പോകുന്ന കാലം ഹൈഡ്രജന്‍ ഇന്ധനങ്ങളുടേതായിരിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍നിന്നു മുക്തമായ ഇവയെ ചെലവ് കുറഞ്ഞ രീതിയില്‍ വേര്‍തിരിക്കാനും വാഹനങ്ങളിലും സമാനമായ യന്ത്രങ്ങളിലുപയോഗിക്കാനും ലോകമെങ്ങും പരീക്ഷണങ്ങള്‍ നടന്നു വരുന്നു. അമോണിയയുടെ നിര്‍മാണത്തിലും റോക്കറ്റ് ഇന്ധനത്തിലും ഹൈഡ്രജന്‍ അവിഭാജ്യ ഘടകം തന്നെയാണ്. വാട്ടര്‍ ഗ്യാസിലും മെഥനോളിന്റെ ഉല്‍പ്പാദനത്തിലും ഹൈഡ്രജന്‍ ആവശ്യമാണ്. ഹൈഡ്രജന്‍ നിറയ്ക്കപ്പെട്ട ബലൂണുകള്‍ ഇന്ന് സര്‍വസാധാരണമാണല്ലോ. ഹൈഡ്രജന്റെ ഉയര്‍ന്ന ലഭ്യതയും ഊര്‍ജക്ഷമതയും മറ്റ് ഇന്ധനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പക്ഷേ, സ്ഥിര ഇന്ധനമാക്കുന്ന കാര്യത്തില്‍ ഇവയുടെ വിതരണവിനിമയത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ശാസ്ത്രലോകത്തിന് ഇന്നും വെല്ലുവിളിയാണ്. ഫ്യൂവല്‍ സെല്ലുകള്‍ പോലെ ദ്രാവക രൂപത്തില്‍ ഹൈഡ്രജന്‍ മെച്ചപ്പെട്ട രീതിയില്‍ വിതരണം നടത്താനും ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജമുണ്ടാക്കാനും ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

ഹൈഡ്രജന്‍ ബലൂണുകള്‍

ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ന്നു പറക്കുന്നത് കണ്ടല്ലോ. ആദ്യമായി ഇത്തരം ബലൂണുകളില്‍ ഹൈഡ്രജന്‍ നിറയ്ക്കാമെന്ന ആശയം സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജോസഫ് ബ്ലാക്കാണ് നിര്‍ദേശിച്ചത്. ജാക്വെസ് ചാള്‍സും റോബര്‍ട്ട് സഹോദരങ്ങളും(നിക്കോളാസ് ലൂയിസ് റോബര്‍ട്ട്, ആന്‍ ജീന്‍ റോബര്‍ട്ട്) ചേര്‍ന്ന് ഈ ആശയത്തിനു ജീവന്‍ പകര്‍ന്നു. രണ്ടായിരമടി ഉയരത്തില്‍ പറന്നു പൊങ്ങിയ ബലൂണ്‍ നാല്‍പ്പതിലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്ര അവസാനിപ്പിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബലൂണുപയോഗിച്ചുള്ള ആകാശയാനത്തെക്കുറിച്ച് മനുഷ്യര്‍ ചിന്തിച്ചു തുടങ്ങി. ഒന്നാം ലോക മഹായുദ്ധകാലത്ത് ഹൈഡ്രജന്‍ ബലൂണുകള്‍ ബോംബ് വര്‍ഷിക്കാന്‍ പോലും ഉപയോഗപ്പെടുത്തിയിരുന്നു.


ഐസോടോപ്പുകള്‍

ഹൈഡ്രജന്റെ ഐസോടോപ്പുകളാണ് പ്രോട്ടീരിയം, ഡ്യൂട്ടീരിയം, ട്രീഷിയം എന്നിവ. ഹൈഡ്രജന്റെ സ്വാഭാവിക ഐസോടോപ്പാണ് പ്രോട്ടീരിയം. 99.98 ശതമാനവും ഇവയാണ്. അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണ് ഇവയ്ക്ക്. ഒരു പ്രോട്ടോണും ഒരു ന്യൂട്രോണുമുള്ള മറ്റൊരു ഐസോടോപ്പാണ് ഡ്യൂട്ടീരിയം. ഇവ ധാരാളമായി അടങ്ങിയ ജലമാണ് ഘനജലം. ആണവ നിലയങ്ങളിലെ ന്യൂട്രോണ്‍ മോഡറേറ്ററും ശീതികാരിയായും ഡ്യൂട്ടീരിയം ഉപയോഗിക്കുന്നു. അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണും രണ്ട് ന്യൂട്രോണും ഉള്ള ഐസോടോപ്പാണ് ട്രീഷിയം. റേഡിയോ ആക്റ്റീവ സ്വഭാവമുള്ള ഈ ഐസോടോപ്പ് 12.32 വര്‍ഷത്തെ അര്‍ധായുസോടെ ബീറ്റാക്ഷയം മൂലം ഹീലിയം 3 ആയി മാറുന്നു. രാസപരീക്ഷണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. വിവിധ ആറ്റോമിക സംഖ്യകളുള്ള ഐസോടോപ്പുകള്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം അസ്ഥിരമാണ്.

നിര്‍മാണവും
വികാസവും

വ്യാവസായികമായി ഹൈഡ്രജന്‍ നിര്‍മിക്കുന്നത് പ്രകൃതി വാതകത്തില്‍നിന്നാണ്. ജലത്തിന്റെ വൈദ്യുത വിശ്ലേഷണം വഴിയും ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ സമയം ജലം വിഘടിക്കപ്പെട്ട് ഹൈഡ്രജനും ഓക്‌സിജനുമായി വേര്‍പിരിയും.
പ്ലാറ്റിനം ഇലക്ട്രോഡുകളുപയോഗിച്ച് നടത്തുന്ന ഈ പ്രവര്‍ത്തനം കൂടാതെ ബേരിയം ഹൈഡ്രോക്‌സൈഡ് ലായനിയെ വൈദ്യുത വിശ്ലേഷണത്തിന് വിധേയമാക്കിയും ഹൈഡ്രജനെ വേര്‍തിരിച്ചെടുക്കാം. ഉന്നത ഊഷ്മാവില്‍ നീരാവിയുമായി ഹൈഡ്രോകാര്‍ബണിനെ പ്രതിപ്രവര്‍ത്തിപ്പിച്ചും ഹൈഡ്രജന്‍ നിര്‍മിക്കാം.
തന്മാത്രാ ഹൈഡ്രജന്‍ നന്നായി കത്തുന്നവയാണ്. ഹൈഡ്രജന്‍ വാതകത്തിന്‌സാധാരണ താപനിലയിലും മര്‍ദത്തിലും നിറമോ മണമോ രുചിയോ ഇല്ല. ഹൈഡ്രജന്‍ ആറ്റങ്ങളുടെ ഫ്യൂഷന്‍ മൂലമാണ് നക്ഷത്രങ്ങളില്‍ താപ നിര്‍മാണം നടക്കുന്നത്.


പുറത്തോ അകത്തോ

ഹൈഡ്രജനെ ഏതു ഗ്രൂപ്പില്‍ പെടുത്തണമെന്ന് ഇപ്പോഴും ശാസ്ത്രജ്ഞന്മാര്‍ക്ക് സംശയമാണ്. ഇലക്ട്രോണുകള്‍ വിട്ടു കൊടുക്കുന്ന ആല്‍ക്കലികളുമായും ഇലക്ട്രോണുകള്‍ സ്വീകരിക്കുന്ന ഹാലൊജനുകളുമായും ഹൈഡ്രജന് സാമ്യമുണ്ടെന്നതാണ് ഇതിന് കാരണം.
ഹൈഡ്രജന്റെ ന്യൂക്ലിയസില്‍ ഒരു പ്രോട്ടോണ്‍ മാത്രമേയുള്ളൂവെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ. അപ്പോള്‍ ഒരു ഇലക്ട്രോണ്‍ വാങ്ങുകയോ വിട്ടു കൊടുക്കുകയോ ചെയ്യാമല്ലോ. ചില ശാസ്ത്രജ്ഞന്മാര്‍ ഹൈഡ്രജനെ ഇവ രണ്ടിലുംപെടുത്താതെ സ്വതന്ത്രമായി നിര്‍ത്തുകയാണ് ചെയ്യുന്നത്


നൈട്രജന്‍

അന്തരീക്ഷ വായുവിന്റെ 78.1 ശതമാനം അടങ്ങിയിട്ടുള്ള മൂലകമാണ് നൈട്രജന്‍. നിറം, മണം, രുചി എന്നിവ ഇല്ലാത്ത ഇവ വാതക രൂപത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വയാണുതന്മാത്രകളായി പ്രകൃതിയില്‍ കാണപ്പെടുന്നു.


ഉപയോഗങ്ങള്‍

മരുന്നുകളുടെ നിര്‍മാണത്തിനും ഭക്ഷണ പദാര്‍ഥങ്ങളിലെ പുതുമ നിലനിര്‍ത്താനും നൈട്രജന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യോമസേന വിമാനങ്ങളിലെ ഇന്ധന വ്യൂഹങ്ങളില്‍ തീ പിടിത്തം ഒഴിവാക്കുന്നതിനായി നൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്. നൈട്രജന്റെ മറ്റൊരു രൂപമായ ദ്രവനൈട്രജന്‍ മൃതദേഹം കേടുകൂടാതെ നിലനിര്‍ത്തുന്നതിനും വളരെ പെട്ടെന്ന് സംസ്‌കാരം നടത്താനും സഹായിക്കുന്നു.


അമോണിയ

അമോണിയം ക്ലോറൈഡും കാത്സ്യം ഹൈഡ്രോക്‌സൈഡും ചേര്‍ന്ന മിശ്രിതം ചൂടാക്കിയാണ് പരീക്ഷണശാലയില്‍ അമോണിയ നിര്‍മിക്കുന്നത്. ഹൈഡ്രജനും നൈട്രജനും ചേര്‍ന്നുള്ള സംയുക്തമാണ് അമോണിയ. സാധാരണയായി വാതക രൂപത്തിലാണ് അമോണിയ കാണപ്പെടുന്നത്. രൂക്ഷഗന്ധമുള്ള നിറമില്ലാത്ത വാതകമാണിത്. ഔഷധങ്ങള്‍, കാര്‍ഷിക അനുബന്ധ ഉല്‍പ്പന്നങ്ങള്‍, ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍, റഫ്രിജറന്റുകള്‍, സ്‌ഫോടകവസ്തുക്കള്‍, പ്ലാസ്റ്റിക്, നൈലോണ്‍, റയോണ്‍, വിവിധ തരം ചായങ്ങള്‍ എന്നിവയില്‍ ഉപയോഗിച്ച് വരുന്നു. പ്രപഞ്ചത്തില്‍ വിവിധ ഗ്രഹങ്ങളില്‍ അമോണിയയുടെസാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തില്‍ നന്നായി ലയിക്കുന്ന ഈ വാതകത്തിന് വായുവിനേക്കാള്‍ സാന്ദ്രത കുറവാണ്.


അമോണിയയുടെ ചരിത്രം

പുരാതന റോമക്കാര്‍ സല്‍അമോണിക്കസ് എന്നായിരുന്നു അമോണിയം ക്ലോറൈഡിന്റെ നിക്ഷേപസ്ഥലത്തിന് പറഞ്ഞിരുന്നത്. എട്ടാം നൂറ്റാണ്ടിനു മുന്‍പു തന്നെ അറേബ്യന്‍ ആല്‍ക്കെമിസ്റ്റുകള്‍ക്ക് ഇവ സുപരിചിതമായിരുന്നു. പേര്‍ഷ്യന്‍ രസതന്ത്രജ്ഞനായജാബിര്‍ ഇബ്‌നു ഹയ്യാനായിരുന്നു അമോണിയയുടെ ഉപയോഗത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശം നടത്തിയത്. പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ രസതന്ത്രജ്ഞനായ ആല്‍ബര്‍ട്ട് മാഗ്നസ് അമോണിയയെ യൂറോപ്യന്‍ രാജ്യത്തിനു പരിചിതമാക്കി. പതിനഞ്ചാം നൂറ്റാണ്ടില്‍ ബാസിലസ് വാലന്റൈന്‍ അമോണിയയുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തി. 1774 ല്‍ ജോസഫ് പ്രിസ്റ്റ്‌ലി വാതക അമോണിയയുടെ വേര്‍തിരിച്ചെടുത്തു. നമ്മുടെ പൂര്‍വികര്‍ അമോണിയം ക്ലോറൈഡിന് പറഞ്ഞിരുന്ന പേര് നവസാരം എന്നാണ്.

ഹേബര്‍ പ്രക്രിയ

അമോണിയയുടെ വ്യാവസായിക നിര്‍മാണവുമായി ബന്ധപ്പെട്ടതാണ് ഹേബര്‍ പ്രക്രിയ. 1909 ല്‍ ഫ്രിറ്റ്‌സ് ഹേബറാണ് ഈ പ്രക്രിയ ആവിഷ്‌കരിച്ചത്. 250 ഡിഗ്രി അന്തരീക്ഷമര്‍ദത്തിലും അഞ്ഞൂറ് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും നൈട്രജന്‍ ഹൈഡ്രജന്‍ വാതകങ്ങളുപയോഗിച്ചാണ് അമോണിയ നിര്‍മിക്കുന്നത്. ഈ പ്രവര്‍ത്തനത്തില്‍ ഉല്‍പ്രേരകകാര്യക്ഷമത കൂടുതല്‍ ഓസ്മിയത്തിനാണെങ്കിലും വിലക്കൂടുതല്‍ കാരണം നിരവധി സുഷിരങ്ങളടങ്ങിയ ഇരുമ്പാണ് ഉല്‍പ്രേരകമായി ഉപയോഗിച്ച് വരുന്നത്.


രൂക്ഷഗന്ധം

ജൈവ വസ്തുക്കളുടെ അഴുകലിന് ഫലമായി അമോണിയ നിര്‍മിക്കപ്പെടാറുണ്ട്. അമോണിയ വാതകം നേരിട്ടു ശ്വസിക്കുന്നത് അപകടമാണ്. ഇവയുടെ രൂക്ഷ ഗന്ധമേല്‍ക്കുന്നതിലൂടെ ശ്വസന വ്യവസ്ഥയുടെ താളംതെറ്റിയെന്ന് വരാം.


ജര്‍മനിയിലെ ബ്രസ്ലോയില്‍ സീഗ്‌ഫ്രൈഡ് ഹേബറുടെയും പോളയുടേയും മകനായാണ് 1868 ല്‍ ഫ്രിറ്റസ് ഹേബര്‍ ജനിച്ചത്. ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റി, ചാള്‍ട്ടണ്‍ ബര്‍ഗ് കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. ക്ലാര ഇമ്മെര്‍വാറിനെ 1901ല്‍ വിവാഹം ചെയ്തു.
കാള്‍ ബാഷ് എന്ന സുഹൃത്തുമായിച്ചേര്‍ന്ന് ഉന്നത താപനിലയിലും മര്‍ദ്ദത്തിലും ഹൈഡ്രജനേയും നൈട്രജനേയും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് അമോണിയ നിര്‍മിച്ചെടുത്തു. സാള്‍ട്ട് പീറ്റര്‍ ഉപയോഗിച്ചായിരുന്നു ഹേബറുടെ പരീക്ഷണങ്ങള്‍ക്ക് മുമ്പ് അമോണിയയും നൈട്രേറ്റുകളും നിര്‍മിച്ചിരുന്നത്. ഇവയുടെ വില ക്രമാതീതമായി വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ അമോണിയ നിര്‍മാണത്തിനായി ശാസ്ത്ര ലോകം നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഈ കാലത്താണ് ഹേബര്‍ പരീക്ഷണത്തില്‍ വിജയിച്ചത്. 1918 ലെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായി. ഹേബര്‍ പ്രക്രിയ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തി. കാര്‍ഷിക രംഗത്ത് നൈട്രജന്റെ ഉപയോഗം വ്യാപകമായത് ഈ പരീക്ഷണത്തോടെയാണ്. വളം നിര്‍മാണം, വെടിമരുന്ന് നിര്‍മാണം, വൈദ്യുത രസതന്ത്രം എന്നീ മേഖലകളില്‍ ഹേബര്‍ നിരവധി പരീക്ഷണങ്ങള്‍നടത്തി.
ഒന്നാം ലോക മഹായുദ്ധകാലത്ത് രാസായുധം, ക്ലോറിന്‍ വിഷവാതകം തുടങ്ങിയവയുടെ നിര്‍മാണത്തിലും പങ്കു വഹിച്ചു. രാജ്യത്തിന് കനത്ത സംഭാവനകള്‍ നല്‍കിയെങ്കിലും നാസികളുടെ ക്രൂരതഭയന്ന് 1933 ല്‍ ഗത്യന്തരമില്ലാതെ ഹേബറിന് ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. 1934 ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബേസലില്‍വച്ച് ഹൃദയാഘാതം മൂലം ഹേബര്‍ മരണപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago