HOME
DETAILS

മുന്നോക്ക സംവരണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്കുള്ള ചുവടുവയ്പ്: സമസ്ത സംവരണ സംരക്ഷണ സമിതി

  
backup
November 28 2020 | 05:11 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%be%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d

കൊച്ചി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന മുന്നോക്ക സംവരണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്കുള്ള ചുവടുവപ്പിന്റെ ഭാഗമാണെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുനഃപരിശോധിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 2019ല്‍ മോദി സര്‍ക്കാര്‍ പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ പത്ത് ശതമാനം മുന്നോക്ക സംവരണം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വം നിഷേധിക്കലാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഇത് എതിരാണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.
രാജ്യത്തെ ജനസംഖ്യയില്‍ 77.5 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗക്കാരുള്‍പ്പെടെ പിന്നോക്ക വിഭാഗമാണെന്ന് സുപ്രിംകോടതി കണ്ടെത്തിയിട്ടുണ്ട്. ബാക്കിവരുന്ന 22.5 ശതമാനമാണ് മുന്നോക്ക സവര്‍ണ വിഭാഗങ്ങള്‍. വിദ്യാഭ്യാസവും സാമൂഹ്യവുമായി മുന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി അവസരം ഇപ്പോള്‍തന്നെ ഉണ്ട്. ഈ 10 ശതമാനം മുന്നോക്ക സംവരണം കൊണ്ട് 77.5 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ നഷ്ടം വരുന്നുള്ളൂ. ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശം കവര്‍ന്നെടുക്കുകയാണ് ഈ ഭേദഗതി കൊണ്ട് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നത്. ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിലേക്കുള്ള കാല്‍വയ്പ്പാണിത്.
ഈ വസ്തുത അറിയാതെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശത്തോടെ പിന്താങ്ങുന്ന ഈ ഭരണഘടനാ ഭേദഗതി അവരെ തുണയ്ക്കുന്ന വിഭാഗങ്ങളെ ഉന്മൂലന നാശം ചെയ്യാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. രാജ്യത്ത് സംവരണം അര്‍ഹതപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് 1992 നവംബറില്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് കണ്ടെത്തിയതാണ്. പത്ത് വര്‍ഷംകൂടുമ്പോള്‍ നിലവിലിരിക്കുന്ന സംവരണപട്ടിക പുനഃപരിശോധിക്കണമെന്നും ആവശ്യത്തിന്‌സംവരണം കിട്ടിയ വിഭാഗങ്ങളെ ഒഴിവാക്കണമെന്നും വേണ്ടത്ര സംവരണം കിട്ടാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തി അവര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ഉത്തരവ് വന്ന് 28വര്‍ഷംകഴിഞ്ഞിട്ടും സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നില്ല. സംവരണ പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുള്ള, സംവരണം അനുഭവിക്കുന്ന ചില വിഭാഗങ്ങളുടെ സമ്മര്‍ദം മൂലമാണിത്. ആറുമാസത്തിനകം സംവരണ പട്ടിക പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു. എന്നാല്‍, വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും ആ ഉത്തരവും ധിക്കരിക്കുകയാണ്. ഇത് ദൂരവ്യാപകമായപ്രത്യാഘാതമുളവാക്കുമെന്ന് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ കണ്‍വന്‍ഷന്‍ സംവരണ സംരക്ഷണ സമിതി ചെയര്‍മാനും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. എസ്.വൈ.എസ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ലീഗല്‍ അഡൈ്വസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, അഡ്വ. കെ.എ ഹസന്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അഡ്വ. വി.കെ ബീരാന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago