HOME
DETAILS

വിദേശ അധ്യാപകര്‍ക്ക് വിസ നല്‍കരുതെന്ന് സഊദി ശൂറ കൗണ്‍സില്‍

  
backup
September 26 2018 | 10:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b8


റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനായി വിസ അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍.

ഉന്നത ബിരുദ ധാരികള്‍ സഊദിയില്‍ തന്നെയുള്ളതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള വിദേശ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിന് അവസാനിപ്പിക്കണമെന്ന് ശൂറ കൗണ്‍സിലിലെ യുവജന, കുടുംബ കമ്മിറ്റിയാണ് ശിപാര്‍ശ ചെയ്തത്. രാജ്യത്ത് ഉന്നത ബിരുദ ധാരികള്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനു പരിഹാരമായി ഇവിടങ്ങളില്‍ അധ്യാപകരായി ഇവരെ നിയമിക്കണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വിശകലനം ചെയ്തു ഇതടക്കം പന്ത്രണ്ടു ശുപാര്‍ശകള്‍ കൂടി സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്.

രാജ്യത്ത് നിരവധി ഉന്നത ബിരുദ ധാരികള്‍ നിലവിലുണ്ട്. ഇവരുടെ ബിരുദങ്ങള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ കണ്ടെത്താന്‍ മന്ത്രാലയം ശ്രമം തുടരണം. പ്രാദേശിക തൊഴില്‍ വിപണി കൂടുതല്‍ ആകര്ഷണീയമാകാന്‍ ദേശീയ സമ്പദ് വ്യവസ്ഥക്ക് ഏറെ സഹായകമാകുന്ന തൊഴിലുകളിലും വിദേശികള്‍ വ്യാപകമായ തൊഴില്‍ മേഖലകളിലും സഊദി വല്‍ക്കരണത്തിനു ഊന്നല്‍ നല്‍കണം.

വിദ്യാഭ്യാസ മേഖലയില്‍ സഊദിവല്‍ക്കരണം ശക്തമാക്കണമെന്നും ആരോഗ്യ, എഞ്ചിനീയറിങ് സാങ്കേതിക മേഖലകളില്‍ വിദേശികളുടെ ആധിപത്യമാണ് ഇപ്പോഴുമെന്നും അഭിപ്രായപ്പെട്ടു. സഊദി വല്‍ക്കരണം നടപ്പിലാക്കിയ ജ്വല്ലറി പോലെയുള്ളതില്‍ കൂടുതല്‍ പരിശീലനം നല്‍കി ഘട്ടം ഘട്ടമായാണ് സഊദി വല്‍ക്കരണം നടപ്പാക്കേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago