ശ്രദ്ധേയമായി 'മാമ്പഴപ്പെരുമ' പ്രദര്‍ശനം
പുത്തൂര്‍വയല്‍: ലോക ജൈവവൈവിധ്യ ദിനത്തില്‍ നാടന്‍ മാമ്പഴങ്ങളുടെ വൈവിധ്യമൊരുക്കി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച മാമ്പഴപ്പെരുമ ശ്രദ്ധേയമായി.
വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള അറുപതിനം മാങ്ങകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, ആദിവാസി വികസന സമിതി, സീഡ് കെയര്‍ എന്നിവസംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാമ്പഴപ്പെരുമ വയനാട് ജില്ലാ ജഡ്ജ് ഡോ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള നാടന്‍ മാവിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തില്‍ എല്ലാവരുടെയും സഹകരണത്തോടെ 1000 വിവിധ മാവിനങ്ങള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു.ചടങ്ങില്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ അധ്യക്ഷനായി.
വയനാട് അഗ്രിമാര്‍ക്കറ്റിങ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.വി ദിവാകരന്‍, സീഡ്‌കെയര്‍ ചെയര്‍മാന്‍ അഗസ്റ്റ്യന്‍, സെക്രട്ടറി കൃഷ്ണദാസ്, ആദിവാസി വികസന സമിതി നേതാക്കളായ ബാലന്‍, കേശവന്‍, കേണല്‍ മാധവന്‍ നായര്‍, കാസര്‍ക്കോട് പുലരി സാംസ്‌ക്കാരിക കേന്ദ്രം സെക്രട്ടറി സനല്‍കുമാര്‍ സംസാരിച്ചു. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. വി ബാലകൃഷ്ണന്‍ സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് വി.വി ശിവന്‍ നന്ദിയും പറഞ്ഞു. മാങ്ങകൊണ്ടുള്ള വൈവിധ്യവിഭവങ്ങള്‍ ഉണ്ടാക്കുന്ന ക്ലാസിന് പ്രേമകുമാരി പനമരം നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."