കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാന്‍ ശ്രമം മയ്യില്‍ സ്റ്റേഷനില്‍ സംഘര്‍ഷം
മയ്യില്‍: പൊലിസ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാന്‍ ഒരുസംഘം സ്റ്റേഷനിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. മദ്യലഹരിയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് രണ്ടു യുവാക്കളെ ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയ്യില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ മോചിപ്പിക്കാനാണ് ഏതാനും പേര് സംഘടിച്ച് സ്റ്റേഷനിലെത്തിയത്.
പിടിയിലായ യുവാക്കള്‍ ഭരണകക്ഷിയുടെ പാര്‍ട്ടി അനുഭാവികളാണ്. ഭരണകക്ഷിയില്‍പ്പെട്ട ഒരുസംഘം പാര്‍ട്ടി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. ഇതിന് പൊലിസ് തയാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സറ്റേഷനു മുന്നില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് നീക്കി. എന്നാല്‍ കസ്റ്റഡിയില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്ന് ജില്ലാപൊലിസ്മേധാവി പറഞ്ഞു. പിടിയിലായവര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്നു എസ്.പി പറഞ്ഞു. സ്വാതന്ത്ര്യ ദിന പരിപാടിയുടെ ആവശ്യാര്‍ഥം മൈക്ക് പെര്‍മിഷനു വേണ്ടിയാണ് തങ്ങള്‍ അവിടെ പോയതെന്നും പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിക്കപ്പെട്ട യുവജന സംഘടനാ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."