കേസുകള്‍കൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യവുമായും വസ്തുതയുമായും ഒരു ബന്ധവുമില്ലാത്ത ഒരു കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കള്ളക്കേസ് എടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്ത് അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഭയമാണ്. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
കെ.എസ്.എഫ്.ഇയിലെ അഴിമതിയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത്. കെ.എസ്.എഫ്.ഇയിലെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."