HOME
DETAILS
MAL
നെടുങ്കണ്ടം കസ്റ്റഡി മരണം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
backup
July 05 2019 | 15:07 PM
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിന്റേതാണ് തീരുമാനം. റിട്ട. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നാരായണക്കുറുപ്പിനെയാണ് അന്വേഷണ കമ്മിഷനായി ചുമതലയേല്‍പ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ആറ് മാസം കൊണ്ട് ജുഡീഷ്യല്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടത്തണമെന്ന് നിയമസഭയിലുള്‍പ്പെടെ പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തെ രാജ്കുമാറിന്റെ ബന്ധുക്കളും സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."