കള്ളക്കേസില്‍ കുടുങ്ങിയ എട്ട് മലയാളികള്‍ രണ്ടണ്ടര വര്‍ഷത്തിന് ശേഷം ജയില്‍മോചിതര്‍
റിയാദ്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് നാലു ലക്ഷത്തോളം റിയാല്‍ മോഷണം പോയെന്ന കേസില്‍ ജയിലിലായിരുന്ന എട്ടു മലയാളികള്‍ രണ്ടണ്ടര വര്‍ഷത്തിനുശേഷം മോചിതരായി. മോഷണക്കുറ്റം കെട്ടിച്ചമച്ചതാണെന്നു കണ്ടെണ്ടത്തിയ കോടതി ഒടുവില്‍ കേസ് തള്ളുകയായിരുന്നു. കുറ്റവിമുക്തരായതോടെ സ്‌പോണ്‍സര്‍ക്കെതിരേ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഇവര്‍.
നിലമ്പൂര്‍ സ്വദേശിയുടെ പങ്കാളിത്തത്തോടെ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ ബഷീര്‍ പെരിങ്ങാവ്, രാജേഷ് മഞ്ചേരി, അബ്ദുല്‍ നാസര്‍ പോത്തുകല്ല്, ജസല്‍ എറണാകുളം, അര്‍ശദ് കണിയാപുരം, മഅറൂഫ് കുനിയില്‍, റിയാസ് നിലമ്പൂര്‍, നിസാര്‍ ആറളം എന്നിവരെ 2014 ഡിസംബര്‍ 26 നാണ് അസീസിയ പൊലിസ് അറസ്റ്റ് ചെയ്തത്. 394,386 റിയാല്‍ മോഷണം പോയെന്നായിരുന്നു ഇവരുടെ പേരിലുള്ള കേസ്. സാമൂഹിക പ്രവര്‍ത്തകരായ മുനീബ് പാഴൂര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ മുഖേന രേഖകള്‍ ശരിയാക്കി കഴിഞ്ഞ ദിവസം എട്ടുപേരും നാട്ടിലേക്ക് മടങ്ങി.
കോടതിയില്‍ പല തവണ ഇവരെ ഹാജരാക്കിയെങ്കിലും വ്യക്തമായ തെളിവ് സമര്‍പ്പിക്കാന്‍ സ്‌പോണ്‍സര്‍ക്ക് കഴിയാത്തതിനാല്‍ കേസ് തള്ളിപ്പോയെങ്കിലും വീണ്ടണ്ടും അപ്പീലില്‍ പോകുകയായിരുന്നു. എല്ലാവരുടെയും ഇഖാമാ കാലാവധി തീര്‍ന്നതിനാല്‍ അഭിഭാഷകരെ നിയമിക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് ആവശ്യമായിരുന്നു. പൊലിസ് ഇടപെട്ടതോടെ സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ടുകള്‍ ജയിലിലെത്തിച്ചു. ശേഷം എട്ടുപേര്‍ക്കു വേണ്ടി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം അഭിഭാഷകനെ നിയമിക്കുകയും സിറ്റിങ്ങിനു ഹാജരാക്കുകയുമായിരുന്നു.
ഇതിനിടയില്‍ മോചനത്തിനായി അഞ്ചു മുതല്‍ പത്തു ലക്ഷം വരെ രൂപ ഓരോരുത്തരും ഇയാളുടെ അക്കൗണ്ടണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നു പെണ്‍കുട്ടികളുടെ രക്ഷിതാവായ ബഷീര്‍ ഏഴു വര്‍ഷത്തിനുശേഷം അവധിക്ക് അപേക്ഷിക്കുകയും ലോണ്‍ ഗാരന്റിക്കു വേണ്ടി വെള്ള പേപ്പറില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഈ വെള്ള പേപ്പറുകളില്‍ പിന്നീട് മറ്റൊരു ജീവനക്കാരന്‍ മുഖേന കള്ളക്കണക്കുകള്‍ തയാറാക്കി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഭീഷണിസ്വരത്തിലുള്ള ശബ്ദറെക്കോര്‍ഡുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. വെള്ള പേപ്പറില്‍ എഴുതിയത് ആധികാരിക തെളിവായി സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി ശബ്ദവും തെളിവായി എടുക്കാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചു. അകാരണമായി കേസ് നീണ്ടുപോകുന്നത് മനസിലാക്കിയ ജഡ്ജി കൂടുതല്‍ അപ്പീലിന് അവസരം നല്‍കാതെ കേസ് തള്ളിയതായി പ്രഖ്യാപിക്കുകയായിരുന്നു
അകാരണമായി ജയിലില്‍ കിടന്നതിനുള്ള നഷ്ടപരിഹാരത്തിനായി കോടതിയില്‍ നല്‍കിയ കേസില്‍ തുടര്‍നടപടികള്‍ക്കായി അഭിഭാഷകനെ ചുമതലപ്പെടുത്തിയാണ് എല്ലാവരും നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."