തീരദേശവാസികളുടെ ആശങ്കകള്‍ പങ്കിട്ട് ജഡ്ജിയുമായി സംവാദം
തിരൂര്‍: തീരദേശവാസികളുടെ ആശങ്കള്‍ പങ്കുവെയ്ക്കാനും സംശയ നിവാരണത്തിനുമായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും സാമൂഹിക നീതി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ തീരദേശ പ്രദേശങ്ങളായ കൂട്ടായി, പടിഞ്ഞാറെക്കര എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയുമായി സംവാദം സംഘടിപ്പിച്ചു. തീരദേശത്തെ രാഷ്ട്രീയ, മത സൗഹൃദം നിലനിര്‍ത്തുക, ജനങ്ങളുടെ കൂട്ടായ്മ ഒരുക്കുക, കൂട്ടികളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ അവസരം ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ജഡ്ജി എസ്.എസ് വാസന് ഉദ്ഘാടനം നിര്‍വഹിച്ചു. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് അര്.കെ ഹഫ്സത്ത്, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സബ്ബ് ജഡ്ജി രാജന് തട്ടില്‍,ജില്ലാ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ബാലകൃഷ്ണന്, ജില്ലാ ചൈല്‍ഡ് പ്രെട്ടക്ഷന് ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, തിരൂര്‍ അഡീഷനല്‍ സി.ഡി.പി.ഒ -പി.എസ് സുധാമണി, സൂപ്പര്‍ വൈസര്‍ സക്കീന, തിരൂര്‍ എസ്.ഐ, സുമേഷ്, പത്മിനി ടീച്ചര്‍,സലാം താണിക്കാട്, കെ.വി അല്‍ത്താഫ് ഹുസൈന്, പാത്തുമ്മകുട്ടി, അസ്മാബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."