കാർഷിക വിരുദ്ധ നിയമത്തിനെതിരെ പൊരുതുന്ന കർഷക സമൂഹത്തിനു ഐക്യധാർഢ്യം: ഐഎസ്എഫ്
റിയാദ്: സ്വകാര്യ കുത്തകകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ചുട്ടെടുത്ത കാർഷിക നിയമത്തിനെതിരെ രാജ്യത്തു ഉയർന്നു വന്നിട്ടുള്ള പ്രക്ഷോഭങ്ങൾക്കു ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ കമ്മിറ്റി ഐക്യദാർഢ്യം അറിയിച്ചു. രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാകും എന്ന് പറഞ്ഞു അധികാരത്തിൽ കയറിയ മോദി സർക്കാർ കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി പാവപെട്ട കർഷകരെ ചതികുഴിയിലേക്ക് തള്ളി വിടുകയാണ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്.
രാജ്യത്തെ കാർഷിക ബിസിനസ്സ് ഗ്രൂപ്പുകൾക്കും, കോർപ്പറേറ്റുകൾക്കും കർഷകരുടെ മേൽ കൂടുതൽ അധികാരവും അവകാശവും കൊടുക്കുകയും അവശ്യ വസ്തുക്കൾ പൂഴ്ത്തിവെക്കാനും കൊള്ളലാഭം കൊയ്യാനും സഹായിക്കുന്നതുമാണ് ഈ നിയമം. ഇതിനെതിരെയുള്ള പ്രതിഷേധം രാജ്യത്തിന്റെ നിലനിൽപിന് വേണ്ടിയുള്ള താണെന്നും,രാജ്യത്തെ എല്ലാ ജനാതിപത്യ വിശ്വാസികളും ഇതിനുവേണ്ടി ഐക്യപ്പെടണമെന്നും സോഷ്യൽ ഫോറം ഹായിൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."