സി.ബി.ഐ അഡിഷനല്‍ ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനെ ചുമതലയില്‍ നിന്ന് നീക്കി
ഡെല്‍ഹി: സി.ബി.ഐ അഡീഷണനല്‍ ഡയരക്ടര്‍ നാഗേശ്വര്‍ റാവുവിനെ സ്ഥാനത്തു നിന്നും നീക്കി മോദി സര്‍ക്കാര്‍. അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ് എന്നിവയുടെ ഡയരക്ടര്‍ ജനറലായാണ് സ്ഥാന ചലനം.
1986 ഐ.പി.എസ് ബാച്ചിലെ ഓഡിഷ കാഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥാനായ റാവു രണ്ട് തവണ സി.ബി.ഐ തലവനായി ചുമലയേറ്റിരുന്നു.
സി.ബി.ഐ മുന്‍ ഡയരക്ടറായിരുന്ന അലോക് വര്‍മയും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ രാകേഷ് അസ്ഥാനയും തമ്മില്‍ കഴിഞ്ഞ ജനുവരി മുതല്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്കൊടുവിലാണ് നാഗേശ്വര്‍ റാവുവിനെ തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നത്. പിന്നീട് സര്‍ക്കാരിന്റെ താല്പര്യ പ്രകാരം ഋഷി കുമാര്‍ ശുക്ലയെ ഡയരക്ടറായി നിയമിക്കുകയായിരുന്നു. ബിഹാറിലെ ഒരു സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ നാഗേശ്വര്‍ റാവു കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."