HOME
DETAILS
MAL
ബജറ്റിലേത് വികസനോന്മുഖ നിര്‍ദേശങ്ങള്‍: പി.എസ് ശ്രീധരന്‍പിള്ള
backup
July 05 2019 | 17:07 PM
തിരുവനന്തപുരം: പ്രായോഗികവും വികസനോന്മുഖവുമായ നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണു കേന്ദ്ര ബജറ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള.
ഒരുവശത്ത് സമ്പദ്ഘടനയുടെ വളര്‍ച്ചയും മറുവശത്ത് ജനങ്ങളുടെ ക്ഷേമവും കണക്കിലെടുത്ത് സമഗ്രവും സന്തുലിതവുമായ സമീപനമാണ് ബജറ്റില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ഈ വര്‍ഷം തന്നെ ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കാമെന്ന ശുഭാപ്തി വിശ്വാസമാണ് ധനമന്ത്രിയുടേത്. അങ്ങനെയെങ്കില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രഖ്യാപിതലക്ഷ്യമായ എട്ട് ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."