ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനും
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനായ ലിയോ വരാദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാവും. രാജ്യത്തെ ആദ്യത്തെ പ്രഖ്യാപിത സ്വവര്‍ഗാനുരാഗിയായ മന്ത്രിയാണ് വരാദ്കര്‍. നിലവില്‍ സാമൂഹികക്ഷേമ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഐറിഷ് രാഷ്ട്രീയ നിരീക്ഷകര്‍ വരാദ്കര്‍ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നത്.
മുംബൈയില്‍ നിന്നുള്ള ഡോക്ടറായ അശോക് വരാദ്കറുടെയും ഐറിഷ് സ്വദേശിയായ മറിയത്തിന്റെയും ഇളയ മകനാണ് ലിയോ വരാദ്കര്‍. മറിയം1960 കളില്‍ ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007ലാണ് ലിയോ ആദ്യമായി ഐറിഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2015ല്‍ സ്വവര്‍ഗാനുരാഗി ആണെന്ന് വെളിപ്പെടുത്തിയ ലിയോ രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.
പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തില്‍ സൈമണ്‍ കവനേയാണ് ലിയോയുടെ എതിരാളി. ജൂണ്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ്. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കാണ് ലിയോ മത്സരിക്കുന്നത്. ഇതിനുശേഷം പാര്‍ലമെന്റ് ചേര്‍ന്ന് പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഭൂരിഭാഗം പാര്‍ലമെന്റംഗങ്ങളുടെയും പിന്തുണ തെരഞ്ഞെടുപ്പിന് മുന്‍പേ ലിയോ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."