HOME
DETAILS
MAL
സമര കേന്ദ്രം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന കേന്ദ്രത്തിന്റെ 'അപ്പക്കഷ്ണം' തട്ടിത്തെറിപ്പിച്ച് കര്‍ഷകര്‍; അങ്ങിനെയെങ്കില്‍ ചര്‍ച്ച വേണ്ടെന്ന് സംഘടനകള്‍
backup
November 29 2020 | 09:11 AM
ന്യൂഡല്‍ഹി: ചര്‍ച്ച നടത്തണമെങ്കില്‍ സമരം തങ്ങള്‍ പറയുന്നിടത്തേക്ക് മാറ്റണമെന്ന ഉപാധിവെച്ച് കേന്ദ്രം. അങ്ങിനെയെങ്കില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് രാവിലെ ചേര്‍ന്ന യോഗത്തിലാണ് കര്‍ഷകരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ മന് കി ബാത്തിന് ശേഷമാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്.
കര്‍ഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണ് കാര്‍ഷിക നിയമങ്ങളെന്നാണ് മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ 4 ദിവസം മുമ്പ് ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."