യാത്രാദുരിതത്തിന് അറുതിയായി യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി യുവാക്കള്‍
വള്ളുവമ്പ്രം: നില്‍ക്കാനും ഇരിക്കാനും ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ ദുരിതത്തിലായവര്‍ക്ക് ആശ്വസമായി യുവാക്കളുടെ കൂട്ടായ്മ.ഹാഫ് വള്ളുവമ്പ്രത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് യുവാക്കളുടെ നേതൃത്വത്തില്‍ നവീകരിച്ചത്. പ്രദേശത്തെ യുവജന ക്ലബായ സഹൃദയയാണ് ഈ വിശ്രമകേന്ദ്രം നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത്. ദിവസേനേ സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ഇവിടെ എത്തുന്നത്.
മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയാണ് ബസ് സ്റ്റോപ്പ് നിര്‍മിച്ചത്. ഇതൊടെ വെയിലും മഴയുമേറ്റ് ബസ് കാത്ത് നിന്നവരുടെ ദുരിതത്തിനാണ് അറുതിയായത്. വെയിറ്റിങ് ഷെഡ് ഇല്ലാത്തതിനാല്‍ ശരിയായ വിധം കയറുവാനും ഇറങ്ങുവാനും യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയത് പതിവ് കാഴ്ച്ചയായിരുന്നു.
ഇതിനൊക്കെ ഒരു പരിഹാരമെന്നോണമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത ബുദ്ധിമുട്ടിലാവുന്ന യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രമൊരുക്കാന്‍ ക്ലബ് ഭാരവാഹികള്‍ നേതൃത്വം നല്‍കിയത്.
പൂക്കോട്ടൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ എടത്തോടി സക്കീനയുടെ അധ്യക്ഷതയില്‍ എന്‍.വൈ.കെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കുഞ്ഞി മുഹമ്മദ് ഇരു ബസ്റ്റോപ്പുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനൊടുനുബന്ധിച്ച് റോഡ് സേഫ്റ്റി ബോധവത്കരണ നോട്ടീസ് വാഹനയാത്രക്കാര്‍ക്ക് വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളായ പി.ഇര്‍ഷാദ്,പി.പി അഫ്‌സല്‍, മുഹമ്മദ് കുട്ടി, വി.ഫൈസല്‍, എന്‍.എം ഹബീബ്, എന്‍.കമാല്‍, സുബൈര്‍, ഷാഫി, അന്‍വര്‍, നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."