ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: 25 അംഗ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ടാഴ്ച നീണ്ട ക്യാംപിന് ശേഷമാണ് പരിശീലകന് സ്റ്റിമാച് 25 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. 35 അംഗ സാധ്യതാ ടീമില്‍ ഉ@ണ്ടായിരുന്നവരില് നിന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 25 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
മൂന്ന് മലയാളികളാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സാധ്യതാ ടീമില്‍ ഉണ്ട@ായിരുന്നവരില് നിന്ന് ആശിഖ് കുരുണിയനാണ് പുറത്തായ ഏക മലയാളി താരം. പരുക്ക് കാരണമാണ് ആശിഖ് പുറത്തായത്.
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് അനസ് എടത്തൊടിക, കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ്, സ്ട്രൈക്കര്‍ ജോബി ജസ്റ്റിന് എന്നിവരാണ് മലയാളികളായി ടീമില്‍ ഉള്ളത്. ഈ ടീമില്‍ നിന്ന് രണ്ട് പേരെ കൂടി പുറത്താക്കി അവസാന 23 അംഗ ടീമാകും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
ഇന്ത്യക്ക് ഒപ്പം താജിക്കിസ്ഥാന്‍, സിറിയ, ഡി പി ആര് കൊറിയ എന്നിവരാണ് പങ്കെടുക്കുന്നത്. നാളെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 18ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."