HOME
DETAILS

വൈകിയോടുന്ന തീവണ്ടികള്‍ കൃത്യസമയത്ത് ഓടിക്കുവാന്‍ നടപടിയായി

  
backup
September 27 2018 | 01:09 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b5%80%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കൊല്ലം: സ്ഥിരം യാത്രക്കാരുള്ള വൈകിയോടുന്ന തീവണ്ടികള്‍ കൃത്യസമയത്ത് ഓടിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് ഉറപ്പുനല്‍കി.
ട്രെയിനുകളുടെ വൈകിയോട്ടവും റദ്ദാക്കലും മൂലം സ്ഥിരം യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധിയും ദക്ഷിണ റയില്‍വേ ജനറല്‍ മാനജര്‍ വിളിച്ചു ചേര്‍ത്ത എം.പി മാരുടെ യോഗത്തില്‍ പ്രേമചന്ദ്രന്‍ ഉന്നയിച്ചു.
എം.പി മാരുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സ്ഥിരം യാത്രക്കാരുള്ള ട്രെയിനുകള്‍ മുന്‍ഗണന നല്‍കി കൃത്യസമയത്ത് ഓടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കിയത്.
കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്റെ നിര്‍മാണത്തിനായി ഈ മാസം അനുവദിച്ച 1.5 കോടി രൂപയ്ക്ക് പുറമെ റീ അപ്രോപ്രിയേഷനിലൂടെ 1.2 കോടി രൂപ കൂടി ഉടന്‍ അനുവദിക്കും.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് തകരാറിലായ ആര്യങ്കാവിലെ റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായാലുടന്‍ കൊല്ലം-പുനലൂര്‍ വഴി കൊച്ചുവേളി വേളാങ്കണ്ണി ട്രെയിന്‍ സര്‍വിസ് ആരംഭിക്കും.
അനന്തപുരി എക്‌സ്പ്രസിന് പരവൂരില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ സ്റ്റോപ്പ് പ്രാബല്യത്തില്‍ വരുത്തും.
കൊല്ലം രണ്ടാം പ്രവേശനകവാടത്തിന്റെ നിര്‍മാണം, ലിഫ്റ്റ്, എസ്‌കലേറ്റര്‍, വാട്ടര്‍ കൂളറുകള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഓവര്‍ ഹെഡ് ടാങ്കും ഗ്രൗണ്ട് ലെവല്‍ റിസര്‍വോയറും ഉള്‍പ്പെടെ നിര്‍മിച്ച് ജലവിതരണം കാര്യക്ഷമമാക്കുവാന്‍ 285 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.
യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ഇതര സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 35.50 ലക്ഷം രൂപയുടെ പദ്ധതി ഏറ്റെടുക്കും.പെരിനാട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം നവീകരണം, ഓവര്‍ ഹെഡ് ടാങ്കോടുകൂടിയ ശുദ്ധജല വിതരണം എന്നിവ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇരവിപുരം സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം വര്‍ധിപ്പിക്കുന്നതിനും ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിനുമുള്ള പ്രവൃത്തി ഏറ്റെടുക്കും. പരവൂര്‍ റെയില്‍വേ സ്റ്റേഷനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരം വര്‍ധിപ്പിക്കുന്നതും യാത്രക്കാര്‍ക്കിരിക്കാനുള്ള ബഞ്ചുകള്‍ സ്ഥാപിക്കുന്നതുമായ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കും.
പെരിനാട് റെയില്‍ക്രോസ് 71 ലെ അടിപ്പാത നിര്‍മാണത്തിനുള്ള കരാര്‍ നല്‍കിയെങ്കിലും കാലവര്‍ഷം മൂലം പണി ആരംഭിക്കാന്‍ കഴിഞ്ഞില്ല.
മയ്യനാട് മേല്‍പാലത്തിന്റെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ കരാര്‍ വച്ച് തുക ഡെപ്പോസിറ്റ് ചെയ്യുന്ന മുറയ്ക്ക് ഏറ്റെടുക്കും. മയ്യനാട് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോം ഉയരം കൂട്ടുന്നതും ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതുമായ പണികള്‍ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും.
പതിമൂന്ന് ദീര്‍ഘദൂര ട്രെയിനുകളില്‍ ഡീറിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ദക്ഷിണ റെയില്‍വേ ബന്ധപ്പെട്ട റെയില്‍വേ സോണുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഡീറിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. എം.പിമാരുടെ യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ആവശ്യങ്ങള്‍ക്കാണ് ദക്ഷിണ റെയില്‍വേ മറുപടി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 months ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 months ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 months ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago