'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍
ഇസ്തംബൂള്‍: കൊടുതണുപ്പിലും പ്രതിഷേധച്ചൂടില്‍ തിളച്ചു മറിഞ്ഞ് ഇസ്തംബൂളിലെ തെരുവുകള്‍. പുതുവത്സര നാളില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്ഷക്കണക്കിനാളുകളാണ് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളില്‍ തെരുവിലിറങ്ങിയത്. ഫലസ്തീന്‍- തുര്‍ക്കി പതാകകള്‍ റാലിയില്‍ നിറഞ്ഞു നിന്നു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗലാറ്റ പാലത്തില്‍(Galata Bridge) പ്രതിഷേധക്കാര്‍ നിരന്നു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'ഞങ്ങള്‍ പിന്മാറുകയില്ല, ഞങ്ങള്‍ നിശബ്ദരായിരിക്കില്ല, ഞങ്ങള്‍ പലസ്തീനെ മറക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു കേട്ടു. മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ നാഷണല്‍ വില്‍ പ്ലാറ്റ്ഫോമും ചേര്‍ന്നാണ് പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 400 സിവില്‍ സൊസൈറ്റി സംഘടനകള്‍ റാലിയില്‍ പങ്കെടുത്തു. ഏകദേശം 520,000 പേര്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. തുര്‍ക്കി ഫുട്‌ബോള്‍ ക്ലബ്ബുകളും പങ്കാളികളായിരുന്നു.
തുര്‍ക്കി കണ്ട ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളിലൊന്നായി റാലിയെ മാറ്റാന്‍ നിരവധി പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.
'ഇസ്‌റാഈല്‍ വംശഹത്യയില്‍, മറ്റു ലോകരാഷ്ട്രങ്ങളുടെ നിശബ്ദതയുമായി ഞങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടില്ല, അടിച്ചമര്‍ത്തലിനെതിരെ തോളോട് തോള്‍ ചേര്‍ന്ന്, മനുഷ്യരാശിക്കുവേണ്ടി ഞങ്ങള്‍ നിലകൊള്ളും'- ഗലാറ്റസരെ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് ദുര്‍സുന്‍ ഓസ്‌ബെക്ക് പറഞ്ഞു.
ഫലസ്തീനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് രാജ്യം പുതുവത്സരത്തെ സ്വാഗതം ചെയ്തത്.വിദ്യാഭ്യാസ, സാംസ്‌കാരിക ഫൗണ്ടേഷനായ ഇലിം യായ്മ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായ ബിലാല്‍ ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹാഗിയ സോഫിയ ഗ്രാന്‍ഡ് മോസ്‌ക്, സുല്‍ത്താന്‍ അഹ്‌മദ് മോസ്‌ക് എന്നിവയുള്‍പ്പെടെ നഗരത്തിലെ ഏറ്റവും ചരിത്രപ്രധാനമായ നിരവധി പള്ളികളിലാണ് ആദ്യം പ്രതിഷേധക്കാര്‍ ഒന്നിച്ചത്. പ്രഭാത പ്രാര്‍ഥനക്ക് പിന്നാലെ തന്നെ രാലി ആരംഭിച്ചിരുന്നു. പള്ളികളില്‍ പ്രഭാത നിസ്‌ക്കാരം കഴിഞ്ഞതിന് പിന്നാലെ ആളുകള്‍ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്ത് ഗോള്‍ഡന്‍ ഹോണിന് കുറുകെയുള്ള ഗലാറ്റ പാലത്തില്‍ ഒത്തുകൂടുകയായിരുന്നു. തുര്‍ക്കി, ഇംഗ്ലീഷ് ഭാഷകളില്‍ 'ജസ്റ്റിസ് ഫോര്‍ ഗാസ' എന്ന് എഴുതിയ ഒരു കൂറ്റന്‍ ബാനറും പാലത്തിന്റെ മധ്യഭാഗത്ത് തുര്‍ക്കി, ഫലസ്തീന്‍ പതാകകള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.
More than half a million demonstrators gather today on Istanbul’s Galata Bridge in a massive march expressing solidarity with and support for Palestine. pic.twitter.com/Od2LfjbJ44
— Quds News Network (@QudsNen) January 1, 2026
ബോസ്ഫറസില്‍ ബോട്ടുകളില്‍ എത്തിയ ചില പ്രകടനക്കാരും കടലില്‍ നിന്ന് റാലിയില്‍ പങ്കുചേര്‍ന്നു, അവിടെ അവര്‍ പലസ്തീന്‍ പതാകകള്‍ വീശിയും ദീപങ്ങള്‍ തെളിയിച്ചും പ്രകടനം നടത്തി. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും പ്രകടനങ്ങളും പരിപാടിയില്‍ ഉണ്ടായിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണത്തിനെതിരായ പൊതുജന രോഷം റാലിയില്‍ പ്രകടമായിരുന്നു. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും റാലിയില്‍ സംബന്ധിച്ചു.
hundreds of thousands gathered in istanbul braving freezing weather to show solidarity with gaza on new year day, marking one of turkey’s largest pro palestine demonstrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."