HOME
DETAILS

പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍ ജനത

  
Web Desk
January 02, 2026 | 7:48 AM

sweden cancels new year celebrations holds gaza solidarity rally in stockholm

സ്റ്റോക്ക്‌ഹോം:പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍. കനത്ത ശൈത്യത്തെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ പങ്കെടുത്തത്.

വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരം പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്താനെത്തുകയായിരുന്നു. ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടി പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറിലാണ്(Segels Torg Square) ഒത്തുകൂടിയത്. 

ഫലസ്തീന്‍ പതാകകള്‍ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്‍ സ്വീഡിഷ് പാര്‍ലമെന്റിലേക്കും റാലി നടത്തി. ''ഗസ്സയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക' എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നിരുന്നു. 

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ഇസ്‌റാഈലിനുള്ള ആയുധ വില്‍പന നിര്‍ത്താന്‍ സ്വീഡന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.

'ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്‍ഷം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല'- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

'ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഫലസ്തീനില്‍ വംശഹത്യ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്‍ അഭയമില്ലാതെ ആളുകള്‍ മരവിച്ച് മരിക്കുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിലും കൂറ്റന്‍ റാലി നടന്നിരുന്നു. ലക്ഷക്കണക്കിനാളുകളാണ് വ്യാഴാഴ്ച നടന്ന മാര്‍ച്ചിലും പ്രതിഷേധത്തിലും പങ്കെടുത്തത്. 

'ഞങ്ങള്‍ പിന്മാറുകയില്ല, ഞങ്ങള്‍ നിശബ്ദരായിരിക്കില്ല, ഞങ്ങള്‍ ഫലസ്തീനെ മറക്കില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു കേട്ടു. മനുഷ്യാവകാശ സംഘടനകളും  സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ നാഷണല്‍ വില്‍ പ്ലാറ്റ്ഫോമും ചേര്‍ന്നാണ് പ്രകടനം സംഘടിപ്പിച്ചത്. ഏകദേശം 400 സിവില്‍ സൊസൈറ്റി സംഘടനകള്‍ റാലിയില്‍ പങ്കെടുത്തു. ഏകദേശം 520,000 പേര്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. തുര്‍ക്കി ഫുട്‌ബോള്‍ ക്ലബ്ബുകളും പങ്കാളികളായിരുന്നു. 

hundreds gathered in stockholm braving harsh winter conditions as sweden canceled new year celebrations to hold a gaza solidarity rally demanding a ceasefire and justice for palestinians.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  4 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  4 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  4 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  4 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  4 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  4 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  4 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  4 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  4 days ago