HOME
DETAILS

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

  
Web Desk
January 02, 2026 | 5:06 AM

migration-crisis-deportations-bangladeshi-accusations-bjp-policy

നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിൽ ഒന്നാണ് കുടിയേറ്റ പ്രശ്നം. ഒരേ സമയം യൂറോപ്പ്, അമേരിക്ക, ജി സി സി രാജ്യങ്ങളിൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ നാട്ടിലേക്ക് ഇന്ത്യക്കാരെ കയറ്റി അയക്കുമ്പോൾ തന്നെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശികളെന്നും, റോഹിങ്ക്യരെന്നും മുദ്ര കുത്തി മതിയായ അന്വേഷണം പോലും നടത്താതെ ബംഗ്ലാദേശിലേക്കും, മറ്റു രാജ്യങ്ങളിലേക്കും കയറ്റി വിട്ടത് ആയിരക്കണക്കിന് മനുഷ്യരെയാണ്. അതേസമയം തന്നെ ബംഗ്ലാദേശികൾ എന്നാരോപിച്ചു പൗരന്മാരെ ആൾക്കൂട്ട മർദനത്തിന് ഇരയാക്കുന്നു. ഇത്തരത്തിൽ കുടിയേറ്റ തൊഴിലാളി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. 

ഈ പ്രതിസന്ധികൾക്കെല്ലാം കാരണം കേന്ദ്ര ഭരണകൂടത്തിന്റെ നയ നിലപാടുകൾ തന്നെയാണ്. മതിയായ ജോലി സാധ്യതയും, നല്ല ശമ്പളവും, മെച്ചപ്പെട്ട ജീവിത സാഹചര്യവും ഇല്ലാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ഭൂരിഭാഗം യുവാക്കളും തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. ഇങ്ങനെ പോകുന്നവരിൽ പലരും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിൽ മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി മറ്റൊരു രാജ്യത്ത് കുടിയേറി പാർക്കുന്നു. പോരാത്തതിന് പല ഏജൻസികളും പണം വാങ്ങി ആളുകളെ വഞ്ചിക്കുന്നുമുണ്ട്. ഇത് ആ രാജ്യങ്ങളിൽ നിന്ന് ഈകൂട്ടരെ പുറത്താക്കാൻ കാരണാമാകുന്നു. 

2026-01-0210:01:15.suprabhaatham-news.png
 
 

ഇനി ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശി മുദ്ര കുത്തി നാട് കടത്തുന്നതിന്റെ അടിസ്ഥാന കാരണം തന്നെ സംഘപരിവാറിന്റെ വംശീയ സിദ്ധാന്തമാണ്. അപരവത്കരണത്തിലൂടെ മുസ്ലിം വിദ്വേഷം ഉണ്ടാക്കിയെടുത്ത് ഇന്ത്യക്കാരൻ എന്ന സ്വത്വത്തെ അപനിർമ്മിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഹിന്ദുത്വ വാദികൾ ശ്രമിക്കുന്നത്. ബി ജെ പി ഭരിക്കുന്ന അസ്സം പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് മതിയായ അന്വേഷണങ്ങൾ പോലും നടത്താതെയാണ് ആളുകളെ നാട് കടത്തുന്നത്. പലപ്പോഴും കോടതികൾ ഇടപെട്ട് ഇവരെ തിരിച്ചെത്തിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഗർഭിണിയായ സുനാലി ഖാത്തൂൻ ഇതിനു ഉദാഹരണം ആണ്.

കഴിഞ്ഞ വർഷങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നാട് കടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം:

സർക്കാരിന്റെ തന്നെ ഔദ്യോഗികമായ കണക്ക് പ്രകാരം സൗദി അറേബ്യയിൽ നിന്ന് 2024ൽ 9206 പേരും, 2025ൽ 7019 പേരുമാണ് നാട് കടത്തപ്പെട്ടത്. യു എ യിൽ 2024ൽ 899 ആളുകളും , 2025ൽ 1469 ആളുകളുമാണ് തിരിച്ചയക്കപ്പെട്ടത്. ബഹ്‌റൈനിലേക്ക് വരുമ്പോൾ 2024ൽ 857, 2025ൽ 764 എന്നിങ്ങനെയാണ് കണക്കുകൾ.

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാന്മറിൽ നിന്ന് 2025ൽ ഇന്ത്യയിലേക്ക് നാട് കടത്തപ്പെട്ടവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2024ൽ വെറും 147 പേർ മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിൽ 2025ൽ എത്തുമ്പോൾ അത്‌ 1591 ആവുന്നുണ്ട്. മലേഷ്യയിൽ നിന്ന് 2024ൽ നാട് കടത്തപ്പെട്ടവർ 1259 പേരാണ്, 2025ൽ അത്‌ 1485 ആവുന്നു. കമ്പോഡിയയിൽ നിന്ന് 2024ൽ ഇന്ത്യയിലേക്ക് നാട് കടത്തപ്പെട്ടവരുടെ എണ്ണം 573 ആണ്. 2025ൽ അത്‌ 305 ആവുന്നു.

2026-01-0210:01:18.suprabhaatham-news.png
 
 

പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യക്കാരെ കയറ്റി അയക്കുന്നതിൽ യു എസ്സാണ് ഏറ്റവും മുന്നിൽ. ട്രമ്പ് അധികാരത്തിൽ ഏറിയതിന് ശേഷം ശക്തിപ്പെട്ട് കൊണ്ടിരിക്കുന്ന വംശീയതയിൽ അധിഷ്ഠിതമായ കുടിയേറ്റ വിരുദ്ധ നയങ്ങൾ തന്നെ അതിന് കാരണം. യു എസ്സിൽ നിന്ന് 2024ൽ പുറത്താക്കപ്പെട്ടത് 1,368 പേരാണെങ്കിൽ, 2025ൽ അത്‌ 3,414 ആയി ഉയരുന്നുണ്ട്. യു കെയിൽ നിന്ന് 2024ൽ 110 പേരാണ് പുറത്താക്കപ്പെട്ടതെങ്കിൽ 2025ൽ അത്‌ 151 ആവുന്നു. കാനഡയിൽ നിന്ന് 2024ൽ പുറത്താക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം അറുപതും, 2025ൽ നൂറ്റിയെമ്പത്തിയെട്ടുമാകുന്നു.

ഈ കണക്കുകൾക്ക് പുറമെ മറ്റുള്ള രാജ്യങ്ങളുടെ കണക്ക് കൂടി ചേർത്ത് വായിക്കുമ്പോൾ അനധികൃതമായി കുടിയേറിയതിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 സംഘപരിവാർ വംശീയ അജണ്ടയും ബംഗ്ലാദേശി ആരോപണവും:

നരേന്ദ്ര മോദി അധികാരത്തിൽ ഏറിയതിന് ശേഷം വളരെ വ്യവസ്ഥാപിതമായി നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് മുസ്ലിം അപരവത്കരണമെന്നത്. ഈ ആഖ്യാനത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത് 'ബംഗ്ലാദേശി നുഴഞ്ഞു കയറ്റം' എന്നു ഭീതി വളർത്തി ആണ്. കഴിഞ്ഞ പാർല്യമെന്റ് തെരഞ്ഞെടുപ്പ് തൊട്ട് വിവിധ സംസ്ഥാന തെരഞ്ഞെടുപ്പ് കാമ്പയിനുകളിൽ വരെ ബി ജെ പിയുടെ മോദി- അമിത് ഷാഹ്‌ അടങ്ങുന്ന മുതിർന്ന നേതാക്കൾ ഈ വാദം ഏറ്റ് പിടിച്ച് പച്ചയായ മുസ്ലിം വിദ്വേശ പ്രസ്താവനകൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നതിന് രാജ്യം സാക്ഷിയാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 'നുഴഞ്ഞു കയറ്റത്തിന്' എതിരെ പുതിയ നിയമങ്ങൾ നിർമ്മിച്ചു തുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ടുന്ന സംസ്ഥാനമാണ് അസ്സം. 2025 മെയ് പത്താം തിയ്യതി അസ്സം മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്നെ പറഞ്ഞതനുസരിച്ച് അസ്സം നിലവിൽ നിയമ നടപടികളൊന്നും സ്വീകരിക്കാതെ തന്നെ ബംഗ്ലാദേശികളെയും, റോഹിങ്ക്യകളെയും അവരുടെ നാട്ടിലേക്ക് തിരിച്ചയച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. എന്നാൽ മതിയായ അന്വേഷണങ്ങൾ ഒന്നും പൂർത്തീകരിക്കാതെ ഇങ്ങനെ നാട് കടത്തപ്പെട്ടവരിൽ പലരും ഇന്ത്യക്കാരാണെന്ന് പിന്നീട് കണ്ടെത്തപ്പെടുകയും കോടതി ഇടപെട്ട് ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് തന്നെ കൊണ്ട് വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നാട് കടത്തപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിംകൾ കൂടിയാണെന്നത് മറ്റൊരു വസ്തുത.

2026-01-0210:01:10.suprabhaatham-news.png
 
 

ഇതിന് പുറമെയാണ് ബംഗ്ലാദേശിയെന്ന് ആരോപിച്ച് കൊണ്ട് നടക്കുന്ന ആൾക്കൂട്ട മർദ്ദനങ്ങളും. പൊതുവെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ട് വരാറുള്ള ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലും എത്തിയിരിക്കുന്നു എന്നതാണ് ദളിതനായ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ കൊലപാതകം സൂചിപ്പിക്കുന്നത്. മുസ്ലിമാണോ, ബംഗ്ലാദേശിയാണോ എന്ന് ആക്രോശിച്ച് കൊണ്ടാണ് പാലക്കാട് വാളയാറിലെ സംഘപരിവാർ ആൾക്കൂട്ടം റാം നാരായണനെ മർദ്ധിച്ച് കൊലപ്പെടുത്തുന്നത്. ക്രിസ്തുമസ് പിറ്റേന്ന് ഡെഹ്റാഡൂണിൽ വെച്ച് ചൈനക്കാരൻ എന്നാരോപിക്കപ്പെട്ട് ആൾക്കൂട്ടത്താൽ കൊല ചെയ്യപ്പെട്ട അഞ്ജൽ ചെക്മയുടെ കൊലപാതകവും ചേർത്ത് വായിക്കുമ്പോഴാണ് സംഘപരിവാർ നിർമ്മിച്ചു വെച്ചിട്ടുള്ള വംശീയ ബോധം സമൂഹത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളുടെ ആഴം നമുക്ക് തിരിച്ചറിയാൻ സാധിക്കുക.

ഒരേ സമയം പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരും, ഇന്ത്യയിൽ നിന്ന് പുറത്താക്കപ്പെടുന്നവരും സൂചിപ്പിക്കുന്നത് സംഘപരിവാർ ഭരണകൂടത്തിന്റെ കഴിവില്ലായ്മയും അവരെ നയിക്കുന്ന വംശീയ ബോധത്തെയുമാണ്.

Summary : India is witnessing a deep contradiction in its migration policies, with undocumented Indians being deported from several countries while thousands within India are expelled or attacked after being branded as “Bangladeshis” or “Rohingyas” without proper investigation. The crisis is driven by economic distress, lack of employment opportunities, and exploitative migration networks that push Indian youth into irregular migration abroad. At the same time, the ruling dispensation’s ideological narrative has normalised racial profiling and collective punishment, particularly targeting Muslims in BJP-ruled states like Assam. Rising deportation figures globally and incidents of mob violence at home together expose both policy failure and the dangerous consequences of state-sponsored xenophobia.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  3 hours ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 hours ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  3 hours ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  3 hours ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  3 hours ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  4 hours ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  4 hours ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  5 hours ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  5 hours ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  5 hours ago