HOME
DETAILS

'രാജ്യത്ത് ഹിറ്റ്‌ലറുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ വിധി' കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഫാറൂഖ് അബ്ദുല്ല

  
Web Desk
January 02, 2026 | 7:19 AM

farooq abdullah condemns attacks on kashmiris compares violence to nazism

ശ്രീനഗര്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ അപലപിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല. ഇന്ത്യയില്‍ ഹിറ്റ്ലറുടെ ഭരണകൂടം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ അതേ വിധി നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങളെ നാസികളുടെ ക്രൂരതയുമായാണ് അദ്ദേഹം തുലനം ചെയ്തത്.


'ഈ ആക്രമണങ്ങള്‍ നമ്മുടെ വിധിയാണ്. മറ്റെന്തോ ലക്ഷ്യമുള്ള ചില ആളുകളുണ്ട്. അവര്‍ ഹിറ്റ്ലറുടെ പാത പിന്തുടരുകയും ഹിറ്റ്ലറുടെ ഭരണകൂടം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു'അദ്ദേഹം കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഹിറ്റ്ലര്‍ ഇല്ലാതായി. അയാള്‍ സ്വയം വെടിവച്ചു. നാസിസം അവിടെ അവസാനിച്ചു. ദൈവം അനുവദിച്ചാല്‍ ഈ തീവ്രവാദികളും പോയിത്തീരുന്ന സമയം ഇവിടെയും വരും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


വലതുപക്ഷ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കശ്മീരി ഷാള്‍ വ്യാപാരികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളതായിരുന്നു വീഡിയോകള്‍. സംഭവം താഴ്വരയില്‍ വലിയ രോഷത്തിനിടയാക്കുന്നു.

ഉത്തരാഖണ്ഡില്‍ ഒരു കശ്മീരിക്കെതിരായ ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ അപലപിക്കുകയും അത്തരം കുറ്റകൃത്യങ്ങള്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലിസ് പിന്നീട് ഒരു ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ തുടരുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെയും ഇടപെടലാണ് ഹിമാചലില്‍ ഒരു കശ്മീരിയെ ആക്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാരണമെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു. അക്രമികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.

ഡല്‍ഹിയില്‍ വാടകക്ക് താമസസൗകര്യം കണ്ടെത്തുന്നതില്‍ കശ്മീരി സ്ത്രീയായ മുനാസ്സ നേരിട്ടതായി ആരോപിക്കപ്പെടുന്ന പ്രശ്നങ്ങള്‍ എടുത്തുകാണിക്കുന്ന ഒരു വിഡിയോ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന സംഘടനയാണിത്.
 
'ജനസംഖ്യയില്‍ പകുതിയും ഇവിടെ മുസ്‌ലിംകള്‍ക്ക് ഫ്‌ളാറ്റുകള്‍ വാടകക്ക് നല്‍കുന്നില്ല. നിങ്ങള്‍ ഒരു കശ്മീരി മുസ്‌ലിമാണെങ്കില്‍ എതിര്‍പ്പ് കൂടുതല്‍ ശക്തമാകുന്നു' വീഡിയോയില്‍ ആ സ്ത്രീ പറയുന്നു. 

ഞങ്ങളെന്താ മനുഷ്യരല്ലേ എന്താണ് സംഭവിക്കുന്നത്? 'എന്തുകൊണ്ടാണ് ഞങ്ങള്‍ വ്യത്യസ്തരാണെന്ന് നിങ്ങള്‍ കരുതുന്നത്? ഏഴോ എട്ടോ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും അത് നിഷേധിക്കപ്പെട്ടു - അവര് പറയുന്നു. മുകളില്‍ താമസിക്കാമെന്ന് ഒരാള്‍ ആദ്യം സമ്മതിച്ചു. എന്നാല്‍ പിന്നീട് തന്റെ ഹിജാബ് നീക്കം ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

ഒരു കശ്മീരി വ്യാപാരിയില്‍ നിന്ന് ചിലര്‍ 20,000 രൂപയുടെ ഷാളുകള്‍ തട്ടിയെടുത്ത് അവ നശിപ്പിച്ചതായി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കശ്മീരികളെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെ പല മുസ്‌ലിംകളും അവരുടെ വിശ്വാസപ്രകാരം അനുവദനീയമല്ലെന്ന് കരുതുന്ന മുദ്രാവാക്യങ്ങള്‍ ചൊല്ലാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. 

national conference leader farooq abdullah strongly condemned repeated attacks on kashmiris across india, warning that those seeking authoritarian rule will face the fate of nazis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

Kerala
  •  3 hours ago
No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  3 hours ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  4 hours ago
No Image

സി.പി.എമ്മിന് പണം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ല: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ മറുപടിയുമായി എം.വി ഗോവിന്ദന്‍

Kerala
  •  5 hours ago
No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  5 hours ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  5 hours ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  5 hours ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  6 hours ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  6 hours ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  6 hours ago