ബഹ്റൈന്‍ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ മത്സരത്തില്‍ ഹാമിൽട്ടൺ വീണ്ടും ചാമ്പ്യനായി... മത്സരത്തിനിടെ രണ്ടു അപകടങ്ങള്‍, കാറുകളിലൊന്ന് കത്തിനശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു(Vedioകാണാം)
മനാമ: ബഹ്റൈനിൽ നടന്ന ഫോർമുല വൺ- ഗൾഫ് എയർ ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ മെഴ്സിഡസ് ഡ്രൈവര്‍ ലൂയിസ് ഹാമിൽട്ടൺ വീണ്ടും ചാന്പ്യനായി.
ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയിലെ ഹാമില്‍ട്ടന്റെ നാലാമത്തെ വിജയമാണിത്.
റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പെൻ, അലക്സാണ്ടർ ആൽബോൺ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചരിത്രത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരില്‍ ഒരാളും ലോക ചാന്പ്യനുമായ ഹാമില്‍ട്ടണ് ഇത് തന്‍റെ കരിയറിലെ 95ാംമത് ജയം കൂടിയാണ്. ഈ സീസണില്‍ 11ാം ജയത്തോടെയാണ് അദ്ദേഹം കിരീടം നിലനിര്‍ത്തിയത്.
44 ലാപ്പില്‍ രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 47 സെക്കന്റിലാണ് 35 കാരനായ ഹാമില്‍ട്ടണ്‍ വിജയിച്ചത്. 25 പോയിന്റാണ് ഹാമില്‍ട്ടന്‍ നേടിയത്.
ബഹ്റൈനിലെ സാഖിര്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഞായറാഴ്ച രാത്രി നടന്ന ഫൈനൽ മത്സരം രണ്ട് അപകടങ്ങൾക്കും സാക്ഷിയായി.
മത്സരം ആരംഭിച്ച് തൊട്ടുടനെ ഹാസിെൻറ റൊമെയ്ൻ ഗ്രോസീൻ ഓടിച്ച കാർ വേലിയിലിടിച്ച് തീപിടിക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്നതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ കത്തിചാന്പലായി.
കാറോടിച്ചിരുന്ന ഗ്രോസീൻ ഉടനെ ചാടി രക്ഷപ്പെട്ടതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രാഥമിക ശുശ്രൂഷ നൽകി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതേത്തുടർന്ന് മത്സരം നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
ശേഷം, ഒരു മണിക്കൂറോളം വൈകി വീണ്ടും മത്സരം ആരംഭിച്ചപ്പോഴായിരുന്നു രണ്ടാമത്തെ അപടകടമുണ്ടായത്.
ഇത്തവണയും ഡാനിൽ കിവ്യാത്തിെൻറ ആൽഫാ ടോറി തന്നെയായിരുന്നു വില്ലനായത്. കിവ്യാത്തിെൻ കാറിൽ തട്ടി ലാൻസ് സ്ട്രോളിെൻറ കാർ തലകീഴായി മറിയുകയായിരുന്നു. സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇതേ തുടര്‍ന്ന് മത്സരം വീണ്ടും നിറുത്തിവെച്ചെങ്കിലും വൈകാതെ പുനരാരംഭിച്ചു. രണ്ടു അപകടങ്ങള്‍ കാരണം രണ്ടു മണിക്കൂറോളമാണ് മത്സരം നിര്‍ത്തി വെക്കേണ്ടി വന്നത്.
മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ കാര്‍ കത്തിയമരുന്നതും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.
https://twitter.com/f1/status/1333103417347219457?s=21
ഗ്രാൻഡ്പ്രീ മത്സരത്തിനു ശേഷം നടക്കുന്ന ഫോര്‍മുല വണ്‍ റോളക്സ് സാഖിര്‍ ഗ്രാന്‍ഡ് പ്രീ മത്സരം അടുത്ത ആഴ്ച നടക്കും.
ഡിസംബര്‍ 4 മുതല്‍ 6 വരെയാണിത്. തുടര്‍ന്ന്
ഡിസംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന അബൂദബി ഗ്രാന്‍ഡ് പ്രീയോടെയാണ് ഈ സീസണിലെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."