കേരളത്തെ പൂര്‍ണമായും അവഗണിച്ചു: എല്‍.ഡി.എഫ്
കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാന്‍ കൂട്ടാക്കാതെ ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. പ്രളയ പുനര്‍നിര്‍മാണത്തിനു സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ് അംഗീകരിച്ചില്ല. പ്രത്യേക ഇളവ് വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിരസിച്ചിരിക്കുകയാണ്. വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
എയിംസും വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടനുവദിക്കുന്നതും പരിഗണിച്ചിട്ടില്ല. റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യത്തോടും മുഖംതിരിച്ചു. കേരളത്തിലെ പ്രവാസി സമൂഹത്തിനെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. പെട്രോളിനും ഡീസലിനും വിലകൂട്ടിയത് കേരളത്തെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. രൂക്ഷമായ വിലക്കയറ്റത്തിന് ഇതു വഴിവയ്ക്കും. റെയില്‍വേയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതും സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."