ലഹരിക്കെതിരെ കുട്ടികളുടെ സിനിമയുമായി സംസ്‌കൃതി ഫിലിം സൊസൈറ്റി
കൊട്ടാരക്കര: ലഹരിയ്‌ക്കെതിരെ കുട്ടികളെ അണിനിരത്തി സിനിമയൊരുക്കുകയാണ് കൊട്ടാരക്കര സംസ്‌കൃതി ഫിലിം സൊസൈറ്റി.
നിലാവിന്റെ പുഞ്ചിരി എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന
കഞ്ചാവിന്റെ വലിയ മാഫിയകളെയാണ് അവതരിപ്പിക്കുന്നത്.ശ്രീമംഗലം വിജയന്‍ കഥയും തിരക്കഥയുമെഴുതി ദീപു
തലവൂര്‍ സംവിധാനം ചെയ്ത ചിത്രം കൊട്ടാരക്കര നെടുവത്തൂര്‍ ഡി.വി.യു.പി സ്‌കൂളിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്.
കുടുംബാന്തരീക്ഷത്തില്‍ നിന്നുമാണ് കുട്ടികള്‍ ചീത്തക്കൂട്ടുകെട്ടില്‍ അകപ്പെടുന്നതെന്ന സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. അജീഷ് കൃഷ്ണയാണ് മുഖ്യ വേഷത്തിലെത്തുന്നത്.
രശ്മി, കോട്ടാത്തല ശ്രീകുമാര്‍, അഞ്ചല്‍ സുരേന്ദ്രന്‍, ഒ.കെ. നായര്‍, ഭജരംഗ്, ഗൗരി, ദയ, വിനായക്, നീരജ്, അബിന്‍, ഷാജിരാജ്, ബിജു, ബാഷ, ബിനു, ബിനോയ്, തുളസി വെണ്‍മണ്ണൂര്‍, മനോജ് ഇഞ്ചക്കാട്
എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഡി.വി.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ പങ്കാളികളാകുന്നുണ്ട്. അര മണിക്കൂര്‍ ദൈര്‍ഘ്യമേ ഉള്ളൂവെങ്കിലും
വിദ്യാലയവും വീടും പൊതു ചടങ്ങും ചായക്കട സംവാദവുമൊക്കെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്‌കൂളുകളില്‍ മുഖ്യമായും പ്രദര്‍ശിപ്പിക്കുവാനാണ് ഫിലിം സൊസൈറ്റി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."