HOME
DETAILS
MAL
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
backup
September 27 2018 | 04:09 AM
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് അറിയിക്കും. തന്നെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധവും മൗലിവകാശങ്ഹളുടെ ലംഘമാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദിക്കുന്നു. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബിഷപ്പ് ഹരജിയില്‍ പറയുന്നു. കന്യാസ്ത്രീക്കെതിരേയുള്ള പരാതിയില്‍ താന്‍ നടപടിയെടുത്തതിന്റെ വൈരാഗ്യമാണ് തനിക്കെതിരേ കേസ് നല്‍കാനുള്ള കാരണമെന്നാണ് ബിഷപ്പ് വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."