HOME
DETAILS

ശ്രീശാന്തിന്റെ ഹരജിയില്‍ ബി.സി.സി.ഐക്ക് നോട്ടിസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

  
backup
May 23, 2017 | 12:42 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

കൊച്ചി: ആജീവനാന്ത വിലക്കിനെതിരേ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ ഹരജിയില്‍ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ് അടക്കമുള്ളവര്‍ക്ക് നോട്ടിസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരേ ബി.സി.സി.ഐ ആജീവനാന്ത വിലക്ക് നീക്കാത്തത് ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്ത ഈ ഹരജിയില്‍ ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ഇടക്കാല അധ്യക്ഷന്‍ വിനോദ് റായ്, സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുല്‍ജി എന്നിവരെ കേസില്‍ കക്ഷിയാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കി നിലപാട് തേടാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചത്.
എന്‍ ശ്രീനിവാസന്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സുപ്രിം കോടതി ബി.സി.സി.ഐയുടെ ഭരണ സമിതി പിരിച്ചുവിട്ട് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിയെ നിയോഗിച്ചു.
ഈ സാഹചര്യത്തില്‍ ഇടക്കാല സമിതിയുടെ നിലപാടിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ കക്ഷി ചേര്‍ക്കാന്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയത്. ഹരജി ജൂണ്‍ 19ന് വീണ്ടും പരിഗണിക്കും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയേ കേറ്റിയേ...' സമൂഹമാധ്യമങ്ങളില്‍ നിന്ന് പാരഡിപ്പാട്ടിന്റെ വീഡിയോകള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടു

Kerala
  •  a day ago
No Image

എസ്‌ഐആര്‍: പൂരിപ്പിച്ച ഫോം നല്‍കാന്‍ ഇന്നു കൂടി അവസരം; പുറത്തായിരിക്കുന്നത് 24.95 ലക്ഷം

Kerala
  •  a day ago
No Image

മാസ്‌കുമില്ല, ഹെല്‍മറ്റുമില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ട യുവാവിന് 2.5 വര്‍ഷം തടവും പിഴയും

Kerala
  •  a day ago
No Image

ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ; വിസ അപ്പോയ്മെന്റ് പുനഃക്രമീകരിക്കുന്നു

National
  •  a day ago
No Image

ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളും; ബിൽ ലോക്‌സഭ പാസാക്കി

International
  •  a day ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ് ഹീറോ മുൻ സിറിയൻ സൈനികൻ

International
  •  a day ago
No Image

ഇന്ന് അന്താരാഷ്ട്ര അറബിഭാഷാ ദിനം; അരുന്ധതിയുടെ ഹൃദയത്തിലുണ്ട് അറബിഭാഷ, സഹോദരങ്ങളുടെയും

Kerala
  •  a day ago
No Image

ട്രെയിൻ ടിക്കറ്റ് ഉറപ്പായോ?; ഇനി 10 മണിക്കൂർ മുൻപ് അറിയാം

Kerala
  •  a day ago
No Image

തണുത്തുവിറച്ച് കേരളം; കാരണം ആഗോള പ്രതിഭാസം

Kerala
  •  a day ago
No Image

സ്ഥാനാര്‍ഥികളുടെ മരണം: മൂന്ന് വാര്‍ഡുകളിലെ പ്രത്യേക തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Kerala
  •  a day ago